World

എല്‍നിനോയ്‌യ്ക്ക് സാധ്യത: തുലാവര്‍ഷത്തെ ബാധിക്കും

വാഷിങ്ടണ്‍: അടുത്ത നാലു മാസത്തിനിടെ എല്‍ നിനോ പ്രതിഭാസത്തിനു സാധ്യതയുള്ളതായി യുഎസ് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍. ഇന്ത്യയടക്കമുള്ള മേഖലകളെ എല്‍ നിനോ പ്രതിഭാസം ബാധിക്കും. കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ലഭിക്കേണ്ട തുലാവര്‍ഷത്തിന്റെ ലഭ്യതയെ ഇതു സാരമായി ബാധിക്കുമെന്നാണു സൂചന. ഇന്ത്യയില്‍ വരള്‍ച്ചയ്ക്കും എല്‍ നിനോ കാരണമാവും. പസഫിക് സമുദ്രത്തിന്റെ തെക്കുകിഴക്കന്‍ ഭാഗം ചൂടു പിടിക്കുന്നതാണ് എല്‍ നിനോ എന്ന പ്രതിഭാസം. ഇതോടെ അന്താരാഷ്ട്ര വാതക പ്രവാഹത്തിന്റെ ദിശമാറുന്നതാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ കാലാവസ്ഥാ മാറ്റങ്ങള്‍ക്കു കാരണമാവുക.
പസഫിക് സമുദ്രത്തിലെ താപനില ക്രമാതീതമായി കുറയുന്ന ലാ നിനാ ഈ വര്‍ഷം തുടക്കത്തില്‍ സംഭവിച്ചിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയും മഞ്ഞുവീഴ്ചയും ഉണ്ടാവാന്‍ ഇതു കാരണമായി. തെക്കേ അമേരിക്കയുടെ പടിഞ്ഞാറന്‍ മേഖലയില്‍ കനത്ത മഴയും മറ്റെല്ലാ പ്രദേശങ്ങളിലും കടുത്ത വരള്‍ച്ചയ്ക്കും ഈ എല്‍ നിനോ കാരണമാകും.

Next Story

RELATED STORIES

Share it