Kottayam Local

എല്‍ഡിഎഫിനെതിരായ അവിശ്വാസം പാസായി

മണിമല: വെള്ളാവൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരേ കോണ്‍ഗ്രസ്  ബിജെപി  കൂട്ടുകെട്ടില്‍  കൊണ്ടുവന്ന അവിശ്വാസം പാസായി. വെള്ളാവൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എല്‍ഡിഎഫിലെ സിപിഎം പ്രതിനിധിയായ ടി എസ് ശ്രീജിത്തിനെതിരെ കോണ്‍ഗ്രസ്  ബിജെപി അംഗങ്ങള്‍ കൊണ്ടുവന്ന അവിശ്വാസമാണ് പാസായത്. 13 അംഗ പഞ്ചായത്തി ല്‍ എല്‍ഡിഎഫ് ആറ് , കോണ്‍ഗ്രസ് അഞ്ച്, ബിജെപി രണ്ട് എന്നിങ്ങനാണ് കക്ഷി നില.
അവിശ്വാസ പ്രമേയത്തെ ബിജെപിയുടെ രണ്ടംഗങ്ങളും, കോണ്‍ഗ്രസിന്റ അഞ്ച് അംഗങ്ങളും അനുകൂലിച്ചതോടെ ആറിനെതിരെ ഏഴ് വോട്ടിന് അവിശ്വാസം പാസായി. എല്‍ഡിഎഫ് ധാരണ അനുസരിച്ച് സിപിഐയുടെ ഷൈനി കുന്നിനി രാജിവച്ചതിനേ തുടര്‍ന്ന് വ്യാഴാഴ്ച്ച നടന്ന പ്രസിഡന്റ്് തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പിന്തുണയോടെ ആറാം വാര്‍ഡില്‍ നിന്നുമുള്ള പഞ്ചായത്തംഗം ഡയോണി ബാബു പ്രസിഡന്റു സ്ഥാനത്തേയ്ക്ക് മല്‍സരിച്ചിരുന്നു.
ഡയോണി ബാബുവിനെതിരെ ബിജെപി പിന്തുണയോടെ കോണ്‍ഗ്രസിലെ റോസമ്മ കോയിപ്പുറം മല്‍സരിച്ചു.ഇരു സ്ഥാനാര്‍ഥികള്‍ക്കും ആറ് വോട്ടു ലഭിച്ചു.രണ്ടാം വാര്‍ഡ് മെംബര്‍ കോണ്‍ഗ്രസിലെ വി ജി ജനാര്‍ദ്ദനന്‍ നായരുടെ വോട്ട് അസാധുവായതോടെ രണ്ടു സ്ഥാനാര്‍ഥിമാര്‍ക്കും തുല്ല്യ വോട്ടായതിനാല്‍ നറുക്കെടുപ്പിലൂടെ ഡയോണി ബാബുവിനെ പ്രസിഡന്റായി തിരഞ്ഞെടുക്കുകയായിരുന്നു. വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലും സ്വതന്ത്രനെ മല്‍സരിപ്പിച്ച് വിജയിപ്പിക്കുവാനാണ് ബിജെപി കോണ്‍ഗ്രസ് നീക്കം. സ്വതന്ത്ര അംഗം പ്രകാശ് പള്ളത്തുപാറ ബിജെപി കോണ്‍ഗ്രസ് സഖ്യത്തിലും ടി എസ് ശ്രീജിത്ത് തന്നെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആകാനുമാണ് സാധ്യത. എന്നാല്‍ ബിജെപി കോണ്‍ഗ്രസ് സഖ്യത്തില്‍ ചില അംഗങ്ങള്‍ക്ക് അഭിപ്രായ ഭിന്നതയുണ്ടെന്നാണ് അറിയുന്നത്. അങ്ങനെയെങ്കില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ രാഷ്ട്രീയ നാടകങ്ങള്‍ വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമോ എന്ന ആശങ്ക യുഡിഎഫിനുള്ളപ്പോള്‍ പ്രതീക്ഷയിലാണ് എല്‍ഡിഎഫ്.
Next Story

RELATED STORIES

Share it