എല്ലാവര്ക്കും ഭവനം: മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചു
BY Sumeera SMR9 Dec 2015 3:11 AM GMT
Sumeera SMR9 Dec 2015 3:11 AM GMT
തിരുവനന്തപുരം: എല്ലാവര്ക്കും സ്വന്തമായി വീട് ലക്ഷ്യമിട്ട് പ്രധാനമന്ത്രി ആവാസ് യോജനയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു. നഗരകാര്യ വകുപ്പിനു കീഴിലുള്ള അര്‍ബന്‍ ഹൗസിങ് മിഷനാണ് പദ്ധതിയുടെ നടത്തിപ്പു ചുമതല.
ആവാസ് യോജന പദ്ധതിക്കൊപ്പം ലക്ഷംവീട് പദ്ധതി കേരള സര്‍ക്കാര്‍ പുനരുജ്ജീവിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതുസംബന്ധിച്ചുള്ള ഉത്തരവ് ഉടന്‍ ഉണ്ടാവും. പദ്ധതിയുടെ മാര്‍ഗരേഖ മുഖ്യമന്ത്രി, മന്ത്രി മഞ്ഞളാംകുഴി അലിക്ക് നല്കി പ്രകാശനം ചെയ്തു. കേരളത്തിലെ ഭവനരഹിതരായവരുടെ കൃത്യമായ കണക്കുകള്‍ രേഖപ്പെടുത്തുന്ന പ്രക്രിയ തുടര്‍ന്നുവരുകയാണെന്നും മൂന്നു ലക്ഷത്തോളം വീടുകള്‍ നിര്‍മിക്കേണ്ടിവരുമെന്നാണു കരുതുന്നതെന്നും നഗരകാര്യമന്ത്രി മഞ്ഞളാംകുഴി അലി പറഞ്ഞു.
മന്ത്രി മഞ്ഞളാംകുഴി അലി അധ്യക്ഷത വഹിച്ചു. നഗരകാര്യവകുപ്പ് സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, ഡയറക്ടര്‍ അലി അസ്ഗര്‍ പാഷാ, കെഎസ്യുഡിപി പ്രൊജക്റ്റ് ഡയറക്ടര്‍ ആര് ഗിരിജ, അര്‍ബന്‍ ഹൗസിങ് മിഷന് ഡയറക്ടര്‍ ബിനു ഫ്രാന്‍സിസ്, ചീഫ് ടൗണ്‍പ്ലാനര്‍ കെ രമണന്, ക്ലീന്‍ കേരള കമ്പനി എംഡി കബീര്‍ ബി ഹാറൂണ്‍, കെയുആര്‍ഡിഎഫ്സി എംഡി എല്‍ രാജീവ്, പാര്‍ട്ണര്‍ കേരള മിഷന് സിഇഒ ഇ കെ പ്രകാശ്, കോര്പറേഷന് മേയര്‍മാര്‍, മുനിസിപ്പല്‍ ചെയര്മാന്മാര്, സെക്രട്ടറിമാര്‍ പങ്കെടുത്തു.

Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT