എല്ലാവരോടും നന്ദി: പാര്‍വതി

കൊച്ചി: അവാര്‍ഡ് ലഭിച്ചതില്‍ എല്ലാവരോടും നന്ദിയുണ്ടെന്ന് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ച പാര്‍വതി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അവാര്‍ഡ് ലഭിക്കുമെന്ന് ഒട്ടേറെ പേര്‍ പറഞ്ഞിരുന്നു. 10 വര്‍ഷത്തെ സിനിമാ യാത്രയ്ക്കിടയില്‍ ഇത്തരത്തിലുള്ള വലിയ അവാര്‍ഡ് ലഭിച്ചത് വലിയ കാര്യമായിട്ടാണു കാണുന്നത്. ഇനി മുമ്പോട്ടുള്ള യാത്രയിലും ഈ അവാര്‍ഡ് വലിയ പ്രോല്‍സാഹനമാണെന്നും പാര്‍വതി പറഞ്ഞു.

Next Story

RELATED STORIES

Share it