എറണാകുളം കിരീടത്തിനരികെ; മീറ്റിന് ഇന്നു തിരശ്ശീല
BY Sumeera SMR8 Dec 2015 3:00 AM GMT
Sumeera SMR8 Dec 2015 3:00 AM GMT
സമീര്‍ കല്ലായി
കോഴിക്കോട്: 59ാമത് സംസ്ഥാന സ്കൂള്‍ കായികമേള ഫോട്ടോഫിനിഷിലേക്ക്. മീറ്റ് ഇന്ന് അവസാനിക്കാനിരിക്കെ ഓവറോള്‍ കിരീടത്തിനായി കടുത്ത പോരാട്ടമാണ് നടക്കുന്നത്.
198 പോയിന്റോടെ നിലവിലെ ചാംപ്യന്മാരായ എറണാകുളം തന്നെയാണ് തുടര്‍ച്ചയായി മൂന്നാം ദിനവും ഒന്നാം സ്ഥാനത്ത്. 32 പോയിന്റ് മാത്രം പിന്നിലായി പാലക്കാട് (166 പോയിന്റ്) തൊട്ടുതാഴെയുണ്ട്. 90 പോയിന്റോടെ ആതിഥേയരായ കോഴിക്കോടാണ് മൂന്നാം സ്ഥാനത്ത്.
സ്കൂള്‍ വിഭാഗത്തില്‍ കഴിഞ്ഞ തവണത്തെ റണ്ണറപ്പായ എറണാകുളം മാര്‍ ബേസില്‍ എച്ച്എസ്എസാണ് തലപ്പത്തു നില്‍ക്കുന്നത്. എട്ടു സ്വര്‍ണവും ഒമ്പതു വെള്ളിയും ഏഴു വെങ്കലവുമടക്കം 74 പോയിന്റാണ് മാര്‍ ബേസിലിന്റെ സമ്പാദ്യം. ഒമ്പതു സ്വര്‍ണവും അഞ്ചു വെള്ളിയും ആറു വെങ്കലവും ഉള്‍പ്പെടെ 66 പോയിന്റോടെ പാലക്കാട് പറളി എച്ച്എസ്എസ് രണ്ടാമതുണ്ട്. 49 പോയിന്റുമായി പാലക്കാട്ടു നിന്നുതന്നെയുള്ള കല്ലടി എച്ച്എസിനാണ് മൂന്നാം സ്ഥാനം.
നിലവിലെ ചാംപ്യന്മാരായ സെന്റ് ജോര്‍ജ് എച്ച്എസ്എസ് കോതമംഗലം (37) നാലാം സ്ഥാനത്താണ്. ഇന്നലെ എട്ടു മീറ്റ് റെക്കോഡുകളാണ് പിറന്നത്. അവസാന ദിവസമായ ഇന്ന് 22 ഇനങ്ങളില്‍ ഫൈനല്‍ നടക്കും.

Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT