Pathanamthitta local

എയ്ഡ്‌സ് ദിനാചരണം സംഘടിപ്പിച്ചു

പത്തനംതിട്ട: ജില്ലാ മെഡിക്കല്‍ ഓഫിസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും കേരള എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെയും വിവിധ സാമൂഹിക പ്രസ്ഥാനങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍ എയ്ഡ്‌സ് ദിനാചരണം സംഘടിപ്പിച്ചു. കലക്ടറേറ്റില്‍ നിന്നും ആരംഭിച്ച റാലി ജില്ലാ പോലിസ് മേധാവി ഡോ. എസ് സതീഷ് ബിനോ ഫഌഗ് ഓഫ് ചെയ്തു. മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ നടന്ന പൊതുസമ്മേളനം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ രജനി പ്രദീപ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍ അധ്യക്ഷത വഹിച്ചു. എഡിഎം അനു എസ് നായ ര്‍ ദിനാചരണ സന്ദേശം നല്‍കി. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. എ എല്‍ ഷീജ മുഖ്യപ്രഭാഷണം നടത്തി. സുരക്ഷ പ്രൊജക്ട് മാനേജര്‍ വിജയ എസ് നായര്‍, സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ മാത്യൂസണ്‍ പി തോമസ്, എന്‍എസ്എസ് ജില്ലാ കണ്‍വീനര്‍ ബിജുകുമാര്‍, ജില്ലാ മാസ് മീഡിയ ഓഫിസര്‍ ഡി ശശി, ഡെപ്യൂട്ടി മാസ് മീഡിയ ഓഫിസര്‍ സുനില്‍ കുമാര്‍ സംസാരിച്ചു. മജീഷ്യന്‍ ആര്‍ സി ബോസ് ബോധവല്‍ക്കരണ മാജിക് ഷോ നടത്തി. ഇലന്തൂര്‍ ഗവണ്‍മെന്റ് നഴ്‌സിങ് സ്‌കൂള്‍, മുത്തൂറ്റ് കോളജ് ഓഫ് നഴ്‌സിങ് എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ സ്‌കിറ്റ് അവതരിപ്പിച്ചു.
Next Story

RELATED STORIES

Share it