എബിവിപി അക്രമത്തെ തുടര്‍ന്നു നിര്‍ത്തി വച്ച വോട്ടെണ്ണല്‍ പുനരാരംഭിച്ചു

ന്യൂഡല്‍ഹി: വിദ്യാര്‍ഥി യൂനിയന്‍ തിരഞ്ഞെടുപ്പു നടക്കുന്ന ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ എബിവിപി അക്രമത്തെ തുടര്‍ന്നു നിര്‍ത്തി വച്ച വോട്ടെണ്ണല്‍ പുനരാരംഭിച്ചു. ശനിയാഴ്ച പുലര്‍ച്ചെ നിര്‍ത്തി വച്ച വോട്ടെണ്ണലാണ് ഇന്നലെ വൈകീട്ടോടെ പുനരാരംഭിച്ചത്. വോട്ടെണ്ണലിന് എബിവിപി കൗണ്ടിങ് ഏജന്റുമാരെ അയച്ചിരുന്നില്ല. കുറേസമയം കാത്തിരുന്ന ശേഷം എബിവിപി പോളിങ് ഏജന്റില്ലാതെ വോട്ടിങ് ആരംഭിച്ചതിനു പിന്നാലെ എബിവിപി അക്രമം നടത്തുകയായിരുന്നു.
വോട്ടെണ്ണല്‍ ആരംഭിച്ചു കഴിഞ്ഞാല്‍ നേരത്തെ നിശ്ചയിച്ച കൗണ്ടിങ് ഏജന്റുമാരല്ലാതെ ആരും അകത്ത് പ്രവേശിക്കരുതെന്നാണു ചട്ടം. ഇത് അംഗീകരിക്കാന്‍ എബിവിപി തയ്യാറായില്ല.
വെള്ളിയാഴ്ച രാത്രി 10നാണു വോട്ടെണ്ണല്‍ തുടങ്ങുന്നത്. കൗണ്ടിങ് ഹാളിലേക്ക് ഇരച്ചുകയറിയ എബിവിപി പ്രവര്‍ത്തകര്‍ ബാലറ്റ് പേപ്പര്‍ തട്ടിപ്പറിക്കാനും ശ്രമിച്ചു.
ബഹളത്തോടെ വോട്ടെണ്ണല്‍ തടസ്സപ്പെട്ടു. തുടര്‍ന്നു 12 മണിക്കൂര്‍ നേരത്തേക്ക് നിര്‍ത്തിവച്ചതായി ജെഎന്‍യു തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രഖ്യാപിക്കുകയായിരുന്നു.

Next Story

RELATED STORIES

Share it