World

എഫ്-35 യുദ്ധവിമാനങ്ങള്‍ ആദ്യം ഉപയോഗിച്ചത് തങ്ങളാണെന്ന് ഇസ്രായേല്‍

തെല്‍അവീവ്: യുഎസ് നിര്‍മിച്ച, റഡാറുകളുടെ കണ്ണുവെട്ടിക്കാന്‍ കഴിയുന്ന എഫ്-35 യുദ്ധ വിമാനങ്ങള്‍ ആദ്യം ഉപയോഗിച്ചതു തങ്ങളാണെന്ന് ഇസ്രായേല്‍ സൈന്യം. പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ക്കു മുകളിലൂടെയാണു യുദ്ധവിമാനം പറത്തിയതെന്ന് അറിയിച്ച സൈനിക മേധാവി വിമാനം ബെയ്‌റൂത്ത്, ലബ്‌നാന്‍ എന്നീ രാജ്യങ്ങളുടെ മുകളിലൂടെ പറക്കുന്ന ചിത്രങ്ങളും പുറത്തുവിട്ടു. രണ്ടു വ്യത്യസ്ത സംഘങ്ങള്‍ക്കു നേരെ എഫ്-35 വിമാനങ്ങള്‍ ആക്രമണം നടത്തിയായും സൈനിക മേധാവി അമികം നോര്‍കിന്‍ വെളിപ്പെടുത്തി.
ലോകത്തിലെ ഏറ്റവും മുന്തിയ ഇനം യുദ്ധോപകര—ണമായ എഫ്-35 വില കൊണ്ടും അതിന്റെ നശീകരണ ശക്തികൊണ്ടും ഏറെ വിമര്‍ശനത്തിനിടയാക്കിയിരുന്നു. യുഎസിന് പുറമെ എഫ്-35 യുദ്ധവിമാനങ്ങള്‍ സ്വന്തമാക്കുന്ന ആദ്യ വിദേശരാജ്യമാണ് ഇസ്രായേല്‍.
2016 ഡിസംബറിലാണു രണ്ടു യുദ്ധവിമാനങ്ങള്‍ യുഎസില്‍ നിന്നു ഇസ്രായേല്‍ വാങ്ങിയത്. ഇത്തരം ഒമ്പതു വിമാനങ്ങള്‍ ഇസ്രായേല്‍ വാങ്ങിയിട്ടുണ്ടെന്നും  മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഇതു കൂടാതെ റഡാര്‍ സംവിധാനങ്ങളുടെ കണ്ണില്‍പ്പെടാത്ത മറ്റു യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ചും കഴിഞ്ഞ വര്‍ഷം ജനുവരി ആദ്യത്തില്‍ ഇസ്രായേല്‍ ആക്രമണം നടത്തിയിരുന്നുവെന്നും റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
Next Story

RELATED STORIES

Share it