kasaragod local

എന്‍ഡോസള്‍ഫാന്‍: സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധം; ദുരിതബാധിതര്‍ ഉപവാസം നടത്തി

വിദ്യാനഗര്‍: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ കൂട്ട ഉപവാസം നടത്തി. 1905 പേരടങ്ങുന്ന ദുരിതബാധിതരുടെ എണ്ണം 257 ആയി വെട്ടിചുരുക്കിയ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് കൂട്ട ഉപവാസം നടത്തിയത്. പട്ടികയില്‍പ്പെടാത്ത കുട്ടികളെയും തോളത്തേറ്റിയാണ് അമ്മമാര്‍ വിദ്യാനഗര്‍ ബിസി റോഡിലെ സമര പന്തലിലെത്തിയത്. സമരം എന്‍ഡോസള്‍ഫാ ന്‍ ദുരിതബാധിതരുടെ അമ്മമാരായ കെ ചന്ദ്രാവതി, എം പി ജമീല, സി വി നളിനി, ടി അഖിലകുമാരി, വിമല ഫ്രാന്‍സിസ്, കെ അനിത, ഗീത ജോണി തുടങ്ങിയവര്‍ പന്തം കൊളുത്തി ഉദ്ഘാടനം ചെയ്തു. നാരായണന്‍ പേരിയ അധ്യക്ഷത വഹിച്ചു. എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ, പ്രഫ. അംബികാസുതന്‍ മാങ്ങാട്, പത്മനാഭന്‍ ബ്ലാത്തൂര്‍, ഖാലിദ് കൊളവയല്‍, അഡ്വ. രാധാകൃഷ്ണന്‍ പെരുമ്പള, മോഹനന്‍ മാങ്ങാട്, പ്രേമചന്ദ്രന്‍ ചോമ്പാല, പി പി കെ പൊതുവാള്‍, കെ കൊട്ടന്‍, അബ്ദുല്‍ഖാദര്‍ ചട്ടഞ്ചാല്‍, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it