എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ഒറ്റത്തവണ ധനസഹായമായി 1,000 രൂപ
BY kasim kzm4 Oct 2018 4:17 AM GMT
kasim kzm4 Oct 2018 4:17 AM GMT
തിരുവനന്തപുരം: കാസര്‍കോട് ജില്ലയില്‍ കേരള സാമൂഹിക സുരക്ഷാ മിഷന്‍ വഴി പെന്‍ഷന്‍ ലഭിക്കുന്ന 4,643 എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ഒറ്റത്തവണ ധനസഹായമായി 1,000 രൂപ വീതം അനുവദിക്കാന്‍ സാമൂഹികസുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ക്ക് മന്ത്രിസഭാ യോഗം അനുമതി നല്‍കി.
1951ലെ ഹിന്ദു റിലീജിയസ് ആന്റ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് നിയമത്തിലെ സെക്ഷന്‍ 7-എയിലെ സബ് സെക്ഷന്‍ 2 ഭേദഗതി ചെയ്യുന്നതിനുള്ള കരട് മന്ത്രിസഭ അംഗീകരിച്ചു. ഈ ഭേദഗതി ഓര്‍ഡിനന്‍സായി പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു. നിലവില്‍ ബോര്‍ഡംഗമായ വ്യക്തിയെ തുടര്‍ച്ചയായി വീണ്ടും ബോര്‍ഡിലേക്ക് നാമനിര്‍ദേശം ചെയ്യുന്നതിന് നിലവിലുള്ള നിയമവ്യവസ്ഥ അനുവദിക്കില്ല. യോഗ്യരായ വ്യക്തികളെ ബോര്‍ഡില്‍ വീണ്ടും അംഗമാക്കുന്നതിന് ഉദ്ദേശിച്ചാണ് ഭേദഗതി. കാഞ്ഞങ്ങാട്-പാണത്തൂര്‍-കണിയൂര്‍ റെയില്‍പാതയ്ക്കാവശ്യമായ ഭൂമി സൗജന്യമായോ നിബന്ധനകള്‍ക്ക് വിധേയമായോ ഏറ്റെടുത്ത് റെയില്‍വേയ്ക്ക് നല്‍കാന്‍ തീരുമാനിച്ചു. കാസര്‍കോട് ജില്ലയിലെ കുറ്റിക്കോലിലും കൊല്ലം ജില്ലയിലെ മയ്യനാട്ടും പുതിയ സര്‍ക്കാര്‍ ഐടിഐകള്‍ തുടങ്ങാന്‍ തീരുമാനിച്ചു. ഇതിനുവേണ്ടി രണ്ടിടത്തും 11 വീതം തസ്തികകള്‍ സൃഷ്ടിക്കും. മല്‍സ്യബന്ധനോപാധികള്‍ വാങ്ങുന്നതിന് ബാങ്കുകളില്‍ നിന്നും മറ്റ് ഏജന്‍സികളില്‍ നിന്നും വ്യക്തികളില്‍ നിന്നും വായ്പയെടുത്ത് ദുരിതത്തിലായ മല്‍സ്യത്തൊഴിലാളികളെ സഹായിക്കുന്നതിന് കേരള മല്‍സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ നിയമത്തില്‍ ഭേദഗതി വരുത്താന്‍ മന്ത്രിസഭ തീരുമാനിച്ചു. ഇതുസംബന്ധിച്ച കരട് ബില്ല് അംഗീകരിച്ചു.
ഭേദഗതി ഓര്‍ഡിനന്‍സായി പുറപ്പെടുവിക്കുതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും തീരുമാനിച്ചു. വായ്പ നല്‍കുന്ന ഏജന്‍സികളുടെയും സ്വകാര്യ പണമിടപാടുകാരുടെയും ചൂഷണത്തില്‍ നിന്നു മല്‍സ്യത്തൊഴിലാളികല്‍ക്ക് ആശ്വാസവും സംരംക്ഷണവും നല്‍കുന്നതിനാണ് നിയമഭേദഗതി കൊണ്ടുവരുന്നത്. പ്രകൃതി ദുരന്തത്തില്‍ മല്‍സ്യബന്ധനോപകരണങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്കും ഭേദഗതി പ്രകാരം കടാശ്വാസത്തിന്റെ ആനുകൂല്യം ലഭിക്കും. 2007 ഡിസംബര്‍ 31 വരെയുള്ള കടങ്ങള്‍ക്കാണ് ആനുകൂല്യം ലഭിക്കുന്നത്. അത് 2008 ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിക്കും.

Next Story
RELATED STORIES
പാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMT