kannur local

എന്‍ജിഒ യൂനിയന്‍ സംസ്ഥാന സമ്മേളനം തുടങ്ങി



കണ്ണൂര്‍: കേരള എന്‍ജിഒ യൂനിയന്റെ 54ാം സംസ്ഥാന സമ്മേളനത്തിന് കണ്ണൂരില്‍ ഉജ്ജ്വല തുടക്കം. പ്രതിനിധി സമ്മേളനത്തിന് തുടക്കം കുറിച്ച് സംസ്ഥാന പ്രസിഡന്റ് ഇ പ്രേംകുമാര്‍ സമ്മേളനനഗരിയായ കണ്ണൂര്‍ ദിനേശ്് ഓഡിറ്റോറിയത്തിന് മുന്നില്‍ പതാക ഉയര്‍ത്തി. പ്രതിനിധി സമ്മേളനം മുഖ്യമന്തി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഇ പ്രേംകുമാര്‍ അധ്യക്ഷത വഹിച്ചു. പി ജയരാജന്‍,  അഖിലേന്ത്യ സ്റ്റേറ്റ് ഗവ. എംപ്ലോയീസ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി എ ശ്രീകുമാര്‍, എഫ്എസ്ഇടിഒ ജനറല്‍ സെക്രട്ടറി കെ സി ഹരികൃഷ്ണന്‍, കോണ്‍ഫെഡറേഷന്‍ ഓഫ് സെന്‍ട്രല്‍ ഗവ. എംപ്ലോയീസ് ആന്റ് വര്‍ക്കേഴ്‌സ് ജനറല്‍ സെക്രട്ടറി പി വി രാജേന്ദ്രന്‍, സ്വാഗതസംഘം ചെയര്‍പേഴ്‌സണ്‍ പി കെ ശ്രീമതി എംപി, ജനറല്‍ സെക്രട്ടറി ടി സി മാത്തുക്കുട്ടി സംസാരിച്ചു. ഇന്നുരാവിലെ 9നു 'ഇടതുപക്ഷ സര്‍ക്കാര്‍-പിന്നിട്ട ഒരു വര്‍ഷം' എന്ന വിഷയത്തില്‍ മന്ത്രി ഡോ. ടി എം തോമസ് ഐസക് പ്രഭാഷണം നടത്തും. 11.15ന് 'പൊതുജനാരോഗ്യരംഗം: വെല്ലുവിളികളും പരിഹാരങ്ങളും' എന്ന വിഷയത്തിലുള്ള സെമിനാര്‍ മന്ത്രി കെ കെ ശൈലജ ഉദ്ഘാടനം ചെയ്യും. ഡോ. കെ പി അരവിന്ദന്‍, പ്രഫ. ടി പി കുഞ്ഞിക്കണ്ണന്‍ പങ്കെടുക്കും. ഉച്ചയ്ക്കു രണ്ടിനു സുഹൃദ് സമ്മേളനം ഇ പി ജയരാജന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.
Next Story

RELATED STORIES

Share it