Flash News

എന്‍ഐഎ റെയ്ഡ്‌



ന്യൂഡല്‍ഹി : കശ്മീരില്‍ സായുധ പ്രവര്‍ത്തനങ്ങള്‍ക്കായി ധനസമാഹരണം നടത്തുന്നുവെന്ന കേസുമായി ബന്ധപ്പെട്ട് 14 ഇടങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) റെയ്ഡ്. ജമ്മു-കശ്മീരിലും ഡല്‍ഹി, ഹരിയാന എന്നിവിടങ്ങളിലാണ് തിരച്ചില്‍ നടത്തിയത്. ഇതുവരെ നടത്തിയ തിരച്ചിലുകളില്‍ 1.5 കോടി രൂപ പിടിച്ചെടുത്തതായി എന്‍ഐഎ അറിയിച്ചു. ലശ്കറെ ത്വയ്യിബയുടെയും ഹിസ്ബുല്‍ മുജാഹിദീന്റെയും ലെറ്റര്‍പാഡുകളും സുപ്രധാന രേഖകളും കണ്ടെത്തിയതായും റിപോര്‍ട്ടുകളുണ്ട്. കശ്മീരിലെ വിവിധ സംഘടനകളുടെ നേതാക്കളുടെയും വ്യവസായികളുടെയും ബന്ധുക്കളുടെയും വീടുകളിലും തിരച്ചില്‍ നടത്തി. നേരത്തേ എന്‍ഐഎ ചോദ്യം ചെയ്ത നഈം ഖാന്‍, ഫാറൂഖ് അഹ്മദ് ദര്‍ എന്നിവരുടെ വീടുകളും ഇതില്‍ ഉള്‍പ്പെടുന്നു. പാകിസ്താന്‍ ആസ്ഥാനമായ സായുധ സംഘടനകളില്‍ നിന്നു കശ്മീരിലേക്ക് ഹവാലാ ഇടപാടിലൂടെ പണമെത്തുന്നതായുള്ള സ്റ്റിങ് ഓപറേഷന്‍ വാര്‍ത്തയെ തുടര്‍ന്നാണ് എന്‍ഐഎ അന്വേഷണം. ആരോപണത്തെ തുടര്‍ന്ന് നഈം ഖാനെ ഹുര്‍റിയത്ത് കോണ്‍ഫറന്‍സില്‍ നിന്നു പുറത്താക്കിയിരുന്നു. എന്നാല്‍, പാകിസ്താനില്‍ നിന്നു പണം ലഭിച്ചെന്ന ആരോപണങ്ങള്‍ നഈം ഖാന്‍ നിഷേധിച്ചു.
Next Story

RELATED STORIES

Share it