kozhikode local

എന്‍എസ്എസ് ക്യാംപ് അതിക്രമം: പങ്കില്ലെന്ന് എസ്ഡിപിഐ

ഒളവണ്ണ: ഇരിങ്ങല്ലൂര്‍ ഗവ: യു.പി സ്‌കൂളില്‍ പന്തീരങ്കാവ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റ് നടത്തിയ സപ്തദിന ക്യാമ്പിനിടയില്‍ നടന്ന അതിക്രമത്തില്‍ എസ്ഡിപിഐക്കു പങ്കില്ലെന്ന് പാര്‍ട്ടി മണ്ഡലം പ്രസിഡിന്റ് അഹമ്മദ് മാസ്റ്റര്‍ അറിയിച്ചു.
നാഷണല്‍ സര്‍വീസ് സ്‌കീം (എന്‍എസ്എസ്) പോലുള്ള വിദ്യാര്‍ഥികളില്‍ സാമൂഹിക പ്രതിബദ്ധത ഉണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന പ്രസ്ഥാനമാണ് എസ്ഡിപിഐ. സംഭവ സ്ഥലത്തു മദ്യപാനികളായ ചിലര്‍ വന്ന് ക്യാംപ് ബഹളം വെച്ച് അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചവരോട് തൊട്ടടുത്ത മെഡിക്കല്‍ ഷോപ്പില്‍ മരുന്ന് മേടിക്കാന്‍ എത്തിയ പൊതുപ്രവര്‍ത്തകനും എസ്ഡിപിഐ ഒളവണ്ണ പഞ്ചായത്ത് പ്രസിഡന്റുമായ യൂസഫ് സംഭവം അന്വേഷിക്കുകയായിരുന്നു.
ഇതിനിടയില്‍ സംഘടിച്ചെത്തിയ സിപിഎം പ്രവര്‍ത്തകര്‍ അദ്ദേഹത്തെ ക്രൂരമായി മര്‍ദ്ദിക്കുകയും പിന്നീട് പോലിസ് സ്ഥലത്തെത്തിയപ്പോള്‍ ക്യാംപിനിടയില്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചത് ഇദ്ദേഹമാണെന്ന് നുണപ്രചരണം നടത്തി ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കുകയായിരിന്നു. എന്നാല്‍ തനിക്ക് ഒരു പങ്കുമില്ലെന്നു പറഞ്ഞ യുസഫിനെ പോലിസ് ഏകപക്ഷ്യമായ തീരുമാനമെടുത്ത് കസ്റ്റഡിയില്‍ എടുക്കുകയാണുണ്ടായത്. പ്രദേശത്ത് എസ്ഡപിഐക്കുണ്ടായ വളര്‍ച്ചയില്‍ വിറളിപൂണ്ട സിപിഎമ്മിന്റെ നാടകമായിരുന്നു ഇതിനു പിന്നില്‍. നാട്ടില്‍ നടക്കുന്ന എല്ലാ നല്ലകാര്യങ്ങള്‍ക്കും പിന്തുണ നല്‍കാറുള്ള എസ്.ഡി.പിഐയെ കരിവാരി തേക്കാനുള്ള കുല്‍സിത ശ്രമങ്ങളില്‍ ജനങ്ങള്‍ വഞ്ചിതരാവരുത് എന്നും സംഭവത്തില്‍ പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ലെന്നും അഹമ്മദ് മാസ്റ്റര്‍ പറഞ്ഞു. റഷീദ് കുറ്റിക്കാട്ടൂര്‍, ലത്തീഫ് അണോറ, റഹീസ് വി പി തുടങ്ങിയവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it