Flash News

എന്റെ മകള്‍ ഫാതിമ കട്ടാലും അവളുടെ കൈമുറിക്കും.അഴിമതിക്കെതിരെയുള്ള നീക്കത്തിന് പ്രവാചക മൊഴി പ്രചോദനം- സല്‍മാന്‍ രാജാവ്.

റിയാദ് : രാജ്യത്തിന്റെ പുരോഗതിയെ കവര്‍ന്നു തിന്നുന്ന അഴിമതിക്കെതിര ശക്തമായ നടപടിക്ക് സല്‍മാന്‍ രജാവിനു മകനു കിരീടവകാശിയുമായ മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരനും വിശുദ്ദ ഖുര്‍ആന്റെ നിര്‍ദേശങ്ങളും പ്രാവാചകന്റേയും തിരു മൊഴിയും. എന്‍െ മകള്‍ ഫാത്വിമ കട്ടാലും അവളുടെ കൈ താന്‍ മുറിക്കുമെന്ന പ്രവാചകന്‍ മുഹമ്മദ് നബി തിരു മൊഴി. അഴിമതിക്കെതിരെയുള്ള നടപടികള്‍ ആരംഭിക്കുന്നതിനു പുറപ്പെടുവിച്ച ഉത്തരവില്‍ എടുത്തു പറയുന്നു. അഴിമതി ആരു നടത്തിയാലും അവരെ അഴിക്കുള്ളിലാക്കും. അവരില്‍ ബന്ധുവോ, മറ്റു മിത്രങ്ങളോ സ്ഥാനമാനങ്ങളോ പ്രശ്‌നമല്ല. തീര്‍ച്ചയായും നിന്‍ മുന്‍ഗാമികളുടെ നാശത്തിനു കാരണം അവരില്‍ ഉന്നതര്‍ മോഷണം നടത്തിയാല്‍ അവരെ ഒഴിവാക്കുകയും ചെറിയ വിഭാഗക്കാര്‍ മോഷണം നടത്തിയാല്‍ അവ ശിക്ഷിക്കുകയും ചെയ്യുന്ന പ്രവണതയായിരുന്നു എന്ന പ്രവാചക തിരുമൊഴിയും രാജാവിന്‍െ ഉത്തരവിലുണ്ട്. ഇത് എത്ര ഉന്നതരായാലും അവര്‍ തെറ്റു ചെയ്താല്‍ അവര്‍ക്കെതിരെ നടപടിക്കു മടിക്കില്ലെന്നതിന്റെ സുചനയാണ്. ലോകത്ത് അറിയപ്പെടുന്ന സമ്പന്നന്‍ വലീദിന്‍ ബിന്‍ ത്വാലാല്‍ രാജകുമാരനും മുന്‍ ഭരണാധികാരി അബ്ദുല്ലാ രാജാവിന്റെ രണ്ട് മക്കളും അഴിമതിക്കു കസ്റ്റഡിയിലകപ്പെട്ടവരില്‍ പ്രമുഖരാണ്.

വര്‍ഷങ്ങള്‍ക്കു മുമ്പ് നൂറിലേറെ പേരുടെ മരണത്തിനും നിരവധി പരിക്കു പറ്റുന്നതിനും നാശ നഷ്ടങ്ങള്‍ക്കും കാരണമായ ജിദ്ദ പ്രളയം സംഭവിക്കുന്ന ഇടയാക്കിയവരെ വീണ്ടും വിചാരണ ചെയ്യുമെന്നുള്ള സൂചനയാണ് മന്ത്രിയായിരുന്ന എന്‍ജിനീയര്‍ ആദില്‍ ഫഖീഹിന്റെ അറസ്റ്റ്. അദ്ദേഹം നഗരസഭ മേധാവിയായി സേവനം ചെയ്യുന്ന ഘട്ടത്തില്‍ വീണ്ടു വിചാരമില്ലാതെ കെട്ടിടങ്ങള്‍ക്ക് അനുമതി നല്‍കിയും ഓവു ചാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ അഴിമതിയും കണ്ടെത്തിയതാണ് അദ്ദേഹ സ്ഥാനം തെറിക്കാനും അഴിക്കുള്ളില്‍ അകപ്പെടാനും ഇടയാക്കിയത്. വരും ദിവസങ്ങളില്‍ കൂടുതല്‍ കുടുങ്ങുമെന്നതിന്റെ സുചനകള്‍ ഇതിനകം പുറത്തു വന്നു കഴിഞ്ഞു.
Next Story

RELATED STORIES

Share it