Flash News

എന്ത് സഹായമാണ് ചെയ്തതെന്ന് ഉമ്മന്‍ ചാണ്ടി പറയണം; ആഞ്ഞടിച്ച് പി ജെ കുര്യന്‍

എന്ത് സഹായമാണ് ചെയ്തതെന്ന് ഉമ്മന്‍ ചാണ്ടി പറയണം; ആഞ്ഞടിച്ച് പി ജെ കുര്യന്‍
X

തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടി തനിക്ക് വ്യക്തിപരമായ എന്ത് സഹായമാണ് ചെയ്തതെന്ന് വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യന്‍. തനിക്ക് പല സഹായങ്ങളും ചെയ്‌തെന്ന് ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവന തെറ്റിദ്ധാരണ സൃഷ്ടിച്ചെന്നും കുര്യന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതില്‍ ഉമ്മന്‍ ചാണ്ടിയുടെ വ്യക്തി താല്‍പര്യങ്ങളും തന്നോടുള്ള വ്യക്തിവൈരാഗ്യവും ഉണ്ടെന്ന് കഴിഞ്ഞ ദിവസം പി ജെ കുര്യന്‍ പറഞ്ഞിരുന്നു.  ഇതിനോട് പ്രതികരിച്ച് കൊണ്ട് കുര്യനോട് തനിക്ക് ഒരു വൈരാഗ്യവും ഇല്ലെന്നും പല സഹായങ്ങളും ചെയ്ത് കൊടുത്തിരുന്നെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞിരുന്നു. ഇതിന് മറുപടി പറയുകയായിരുന്നു കുര്യന്‍.

രാഷ്ട്രീയപരമായ സഹായങ്ങള്‍ താന്‍ ഉമ്മന്‍ ചാണ്ടിയോട് തേടിയിട്ടുണ്ട്. എംപി സ്ഥാനത്തേക്ക് മല്‍സരിച്ചപ്പോള്‍ പ്രചരണത്തിനും മറ്റും ഉമ്മന്‍ ചാണ്ടി എത്തിയിരുന്നു. അത് അദ്ദേഹത്തിന്റെ കടമയാണ്. 2005ല്‍ തനിക്ക് സീറ്റ് നല്‍കാന്‍ ഇടപെട്ടെന്ന ഉമ്മന്‍ ചാണ്ടിയുടെ വാദം തെറ്റാണെന്നും കുര്യന്‍ പറഞ്ഞു.

രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ ഹൈക്കമാന്‍ഡിനെ തെറ്റിദ്ധരിപ്പിക്കാന്‍ ഉമ്മന്‍ ചാണ്ടി ഘടക കക്ഷികളെ ഉപയോഗിച്ചു. മാണി കോണ്‍ഗ്രസ് ഒരിക്കലും രാജ്യസഭാ സീറ്റ് ആവശ്യപ്പെട്ടിട്ടില്ല. പക്ഷേ അത് സൗജന്യമായി കിട്ടുമ്പോള്‍ അവര്‍ വേണ്ടെന്ന് പറഞ്ഞില്ലെന്നേയുള്ളു. താന്‍ ഒരിക്കലും രാജ്യസഭാ സീറ്റിന് ആവശ്യം ഉന്നയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Next Story

RELATED STORIES

Share it