Second edit

എന്തുകൊണ്ടാണിത്



മുതലാളിത്ത വികസനവാദികളുടെ പ്രധാന നിലപാട് ആരെങ്കിലും ചിലര്‍ പണമുണ്ടാക്കുമ്പോള്‍ സമൂഹം മൊത്തം വികസിക്കുമെന്നാണ്. എന്നാല്‍, 90കളില്‍ മുതലാളിത്ത സാമ്പത്തികനയം നടപ്പാക്കിയ ഇന്ത്യയില്‍ അങ്ങനെയൊരു വളര്‍ച്ചയുടെ യാതൊരു സൂചനയും കാണുന്നില്ല. മാത്രമല്ല, രാജ്യത്തെ സമ്പന്ന സംസ്ഥാനങ്ങളും ദരിദ്ര സംസ്ഥാനങ്ങളും തമ്മിലുള്ള വിടവ് വര്‍ധിച്ചുവരുകയാണ്. ഗവേഷകരായ പ്രവീണ്‍ ചക്രവര്‍ത്തിയും വിവേക് ദഹേജിയയും നടത്തിയ ഒരു പഠനത്തില്‍ 1990ല്‍ ഇന്ത്യയിലെ മൂന്നു സമ്പന്ന സംസ്ഥാനങ്ങളിലെ പ്രതിശീര്‍ഷ വരുമാനം മൂന്നു പിന്നാക്ക സംസ്ഥാനങ്ങളേക്കാള്‍ 50 ശതമാനം കൂടുതലായിരുന്നു. എന്നാലിപ്പോള്‍ ആ അന്തരം മൂന്നിരട്ടിയായി. മുതലാളിത്ത ധനശാസ്ത്രം പ്രോല്‍സാഹിപ്പിക്കുന്ന പല വിദഗ്ധന്‍മാരെയും കുഴക്കിയതാണ് ഈ പ്രശ്‌നം. കേന്ദ്രസര്‍ക്കാരിന്റെ മുഖ്യ സാമ്പത്തികോപദേഷ്ടാവായ അരവിന്ദ് സുബ്രഹ്മണ്യം തന്നെ ഇതൊരിക്കല്‍ ചൂണ്ടിക്കാട്ടിയിരുന്നു. ചുവപ്പുനാട, ഗതാഗതം-വൈദ്യുതി വിതരണം എന്നിവയിലുള്ള പിന്നാക്കാവസ്ഥ, അഴിമതി എന്നിവയ്ക്കു പുറമേ സാംസ്‌കാരികമായ ഭിന്നതകളും ഭാഷകളും സാമ്പത്തിക വിതരണത്തെ തടസ്സപ്പെടുത്തുന്നു എന്നു ചിലര്‍ വിശദീകരിക്കുന്നു. മിക്ക ദരിദ്ര സംസ്ഥാനങ്ങളിലും ഹിന്ദിയാണ് ഭാഷ. ഭക്ഷണം, വസ്ത്രം, പെരുമാറ്റരീതി എന്നിവയിലൊക്കെ മറ്റു സംസ്ഥാനങ്ങള്‍ വ്യത്യസ്തമാണ്. കയറ്റുമതിയെപ്പോലെ സങ്കീര്‍ണമാണ് ആഭ്യന്തര ചരക്കുനീക്കം. അതോടൊപ്പം ഐടി മേഖലയ്ക്ക് കൊടുത്ത അമിത പ്രാധാന്യം മൂലം വ്യാവസായികോല്‍പാദനം അവഗണിക്കപ്പെട്ടെന്നും ചില ധനശാസ്ത്രജ്ഞര്‍ കരുതുന്നു.
Next Story

RELATED STORIES

Share it