എട്ടു കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍
BY Sumeera SMR17 April 2016 7:43 PM GMT
Sumeera SMR17 April 2016 7:43 PM GMT
കാട്ടാക്കട: വിവിധ പ്രദേശങ്ങളില്‍ വിതരണത്തിനെത്തിച്ച എട്ടു കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍. തമിഴ്നാട്ടില്‍നിന്നു തിരുവനന്തപുരം ജില്ലയിലെ ചില്ലറ വില്പനക്കാര്ക്ക് കഞ്ചാവ് എത്തിച്ചുകൊടുക്കുന്ന സംഘത്തിലെ പ്രധാനിയായ നെയ്യാറ്റിന്‍കര മാറനല്ലൂര്‍ ചെന്നിയോട് മയിലാടുംപാറ സ്വദേശി രാജേഷിനെയാണ് തിരുവനന്തപുരം എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് സിഐ ടി അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. രണ്ട് ഇരുചക്രവാഹനങ്ങളും പിടിച്ചെടുത്തു. അറസ്റ്റിലായ രാജേഷ് നിരവധി സ്പിരിറ്റ് കേസുകളിലും ബാലരാമപുരം തേമ്പാമുട്ടത്ത് ഓട്ടോഡ്രൈവര്‍ സതി എന്നയാളെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ്. രാജേഷിന്റെ കൂട്ടാളിയായ നെയ്യാറ്റിന്‍കര അരുവിക്കര സ്വദേശിയും നിരവധി അബ്കാരി മയക്കുമരുന്ന് കേസുകളിലെ പ്രതിയുമായ സാബു ഒളിവിലാണ്. തിരുവനന്തപുരം ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ചില്ലറ വില്പനക്കാര്ക്ക് വിതരണം ചെയ്യുന്നതിന് വേണ്ടിയാണ് കഞ്ചാവ് എത്തിച്ചതെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. എക്സൈസ് ഇന്‍സ്പെക്ടര്‍ വി ഷാബു, പ്രിവന്റിവ് ഓഫിസര്‍ വി അനില്‍കുമാര്‍, എ ജസീം, ബി വിജയകുമാര്‍, എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.
Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT