malappuram local

എടവണ്ണ ആരോഗ്യ കേന്ദ്രത്തിലെ ചോര്‍ച്ചയ്ക്ക് പരിഹാരമായില്ല

എടവണ്ണ: എടവണ്ണ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ചോര്‍ച്ചയ്ക്ക് ഒരു വര്‍ഷം കഴിഞ്ഞിട്ടും പരിഹാരമായില്ല. ഫാര്‍മസിക്ക് സമീപം ഷീറ്റിനും ടെറസിനും ഇടയിലൂടെയാണ് മഴ വെള്ളം ഒലിച്ചിറങ്ങുന്നത്. കനത്ത ചോര്‍ച്ച മൂലം ഇവിടെ വെള്ളക്കെട്ടുണ്ടാവുന്നതാണ് പതിവായിട്ടുണ്ട്്.
മരുന്ന് വാങ്ങുന്നവര്‍ക്ക് ഈ വെള്ളക്കെട്ടിലൂടെ വേണം കടന്നുപോവാന്‍. മാത്രമല്ല, രോഗികളും കൂട്ടിരിപ്പുകാരും ഈ വരാന്തയില്‍ ഇരുന്നാണ് ഭക്ഷണം കഴിക്കുന്നത്. ഇതിനാല്‍തന്നെ രോഗം വര്‍ധിക്കാനും സാധ്യതയേറെയാണ്. ജീവനക്കാരും ഡോക്ടര്‍മാരും ഈ വെള്ളത്തിലൂടെയാണ് വാര്‍ഡുകളിലേക്കും മറ്റും പോവുന്നത്. ഈ ചോര്‍ച്ച താല്‍ക്കാലികമായി നിര്‍ത്താനോ അറ്റകുറ്റപ്പണി നടത്താനോ ഇന്നുവരെ അരീക്കോട് ബ്ലോക്ക് പഞ്ചായത്തോ ജനപ്രതിനിധികളോ ശ്രമിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ആവശ്യത്തിന് മരുന്നും ചികില്‍സയും ലഭിക്കുന്ന ഈ ആരോഗ്യ കേന്ദ്രം നേരത്തെ വണ്ടൂര്‍ ബ്ലോക്കിന് കീഴിലായിരുന്നു. പിന്നീടാണ് അരീക്കോട് ബ്ലോക്കിലേക്ക് മാറിയത്. നിര്‍മാണത്തിലെ അപാകതയാണ് ചോര്‍ച്ചയ്ക്ക് കാരണമെന്നാണ് ആരോപണം.
Next Story

RELATED STORIES

Share it