World

എച്ച്-4 വിസയില്‍ അന്തിമ തീരുമാനം ഉടന്‍ ഉണ്ടാവില്ല

വാഷിങ്ടണ്‍: നിയമിര്‍മാണം പൂര്‍ത്തിയാവുന്നതുവരെ എച്ച് വണ്‍ വിസക്കാരുടെ പങ്കാളികള്‍ക്കുള്ള എച്ച്-4 വിസയുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കില്ലെന്നു യുഎസ് ഉദ്യോഗസ്ഥര്‍.  എച്ച് വണ്‍ ബി താല്‍ക്കാലിക തൊഴില്‍വിസയില്‍ ജോലിക്കെത്തുന്നവരുടെ പങ്കാളികള്‍ക്ക് യുഎസില്‍ ജോലി ചെയ്യാന്‍ അനുമതി നല്‍കുന്നത് തുടരണമെന്നാവശ്യപ്പെട്ട് 100 സെനറ്റ് അംഗങ്ങള്‍ ട്രംപ് ഭരണകൂടത്തിനു കത്തയച്ചതിനു പിന്നാലെയാണ്  വിശദീകരണം. നിയമ പരിഷ്‌കരണം പൂര്‍ത്തിയാവുന്നതുവരെ എച്ച് 4 വിസയുമായി ബന്ധപ്പെട്ട ഒരു തീരുമാനവും അന്തിമമാവില്ലെന്നു യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്റ് ഇമിഗ്രേഷന്‍ സര്‍വീസ് വക്താവ് ഫിലിപ് സമിത് അറിയിച്ചതായി പിടിഐ റിപോര്‍ട്ട് ചെയ്തു. അനുമതിപത്രം നല്‍കുന്നത് അവസാനിപ്പിക്കാന്‍ ട്രംപ് ഭരണകൂടം നീക്കമാരംഭിച്ചിരുന്നു.
Next Story

RELATED STORIES

Share it