Flash News

'എച്ച്എല്‍എല്‍ ലൈഫ്‌കെയര്‍ : നടപടി അവസാനിപ്പിക്കണം'



തിരുവനന്തപുരം: മിനിരത്‌ന പദവിയിലുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്എല്‍എല്‍ ലൈഫ്‌കെയര്‍ ലിമിറ്റഡി (ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ്) ന്റെ 100 ശതമാനം ഓഹരികളും വിറ്റഴിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടി അവസാനിപ്പിക്കണമെന്ന് വി ഡി സതീശന്‍ എംഎല്‍എ ആവശ്യപ്പെട്ടു. മെഡിക്കല്‍ കോളജുകളോട് ചേര്‍ന്ന് കുറഞ്ഞ ചെലവില്‍ സ്‌കാന്‍ സെന്ററുകളും അമൃത് ഫാര്‍മസികള്‍ വഴി മരുന്നുകളും ഹിന്ദ്‌ലാബ് വഴി ടെസ്റ്റുകളും ലൈഫ് സ്പ്രിങ് ഹോസ്പിറ്റലുകള്‍ വഴി പ്രസവശുശ്രൂഷയും എച്ച്എല്‍എല്‍ന്റെ കീഴില്‍ ഉണ്ട്. സ്വകാര്യവല്‍ക്കരണത്തോടെ ഇതെല്ലാം ഇല്ലാതാവുമെന്ന് അദ്ദേഹം പറഞ്ഞു. എച്ച്എല്‍എല്‍ 100 ശതമാനവും സ്വകാര്യവല്‍ക്കരിക്കണമെന്ന നീതി ആയോഗ് നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ തള്ളിക്കളയണമെന്നു സതീശന്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it