Flash News

എക്‌സൈസില്‍ ലൈംഗിക പീഡനമെന്ന് പരാതി

എക്‌സൈസില്‍ ലൈംഗിക പീഡനമെന്ന് പരാതി
X
കോഴിക്കോട്: എക്‌സൈസ് വകുപ്പില്‍ വനിതാ ജീവനക്കാരെ ലൈംഗികമായി പീഡിപ്പിക്കുന്നുവെന്ന് പരാതി.  മനുഷ്യാവകാശ കമ്മീഷന്‍, എക്‌സൈസ് മന്ത്രി, എക്‌സൈസ് കമ്മീഷണര്‍, വനിതാ കമ്മീഷന്‍ എന്നിവര്‍ക്ക് വിഷയം ചൂണ്ടികാട്ടി ഒരുകൂട്ടം ജീവനക്കാര്‍ നല്‍കിയ പരാതിയില്‍ എക്‌സൈസ് കമ്മീഷണര്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. എല്ലാ ഡെപ്യൂട്ടി കമ്മീഷണര്‍മാരോടും മൂന്നു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ടു നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.



റെയ്ഞ്ച് ഓഫിസുകളില്‍ സ്ത്രീകള്‍ക്ക് ടോയ്‌ലറ്റോ അത്യാവശ്യം വിശ്രമിക്കാനുള്ള സൗകര്യമോ ഇല്ല. പലപ്പോഴും ജോലി സമയത്ത് മദ്യപിക്കുന്ന പുരുഷ ഓഫിസര്‍മാര്‍ക്കൊപ്പം ജോലി ചെയ്യേണ്ടി വരുന്നു. രാത്രി പലപ്പോഴും വിളിച്ചു വരുത്തുന്നു, എന്നാല്‍ ജോലി കഴിഞ്ഞാല്‍ വീട്ടില്‍ പോകാന്‍ സമ്മതിക്കില്ല.  വനിതാ ഓഫിസര്‍മാര്‍ നല്‍കുന്ന പരാതികള്‍ പരിഹരിക്കാന്‍ സംവിധാനമുണ്ടാകണം. അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത് ഒരു വനിത തന്നെയാവണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.
സിവില്‍ എക്‌സൈസ് ഉദ്യോഗസ്ഥന്‍മാര്‍ മുതല്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ വരെയുള്ളവരുടെ ഇംഗിതത്തിന് വഴങ്ങുന്നവര്‍ക്ക് മാത്രമാണ് സ്വസ്ഥമായി ജോലി ചെയ്യാന്‍ കഴിയുന്നത് എന്നും പരാതിയില്‍ ആരോപിക്കുന്നു. ഇത് സ്ഥാപിക്കാന്‍ കൊല്ലത്തെ ഒരു സംഭവവും വിശദീകരിക്കുന്നുണ്ട്.
Next Story

RELATED STORIES

Share it