എക്‌സാം വാരിയേഴ്‌സിന്റെ ഉര്‍ദു പതിപ്പ് പ്രകാശനം ചെയ്തു

ന്യൂഡല്‍ഹി: നരേന്ദ്രമോദിയുടെ പുസ്തകമായ “എക്‌സാം വാരിയേഴ്‌സി’ന്റെ ഉര്‍ദു പതിപ്പ് പ്രകാശനം ചെയ്തു. ഡോക്ടര്‍ അംബേദ്കര്‍ ഇന്റര്‍നാഷനല്‍ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ കേരളത്തില്‍ നിന്നു കാന്തപുരം എ പി അബുബക്കര്‍ മുസ്‌ല്യാര്‍ പങ്കെടുത്തു. മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍, പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, ന്യൂനപക്ഷ കാര്യമന്ത്രി മുഖ്താന്‍ അബ്ബാസ് നഖ്‌വി തുടങ്ങിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രകാശനം. സിനിമാ നടന്‍മാരായ റിഷി കപൂര്‍, അന്നു കപൂര്‍, എഴുത്തുകാരനും സംവിധായകനുമായ മുസഫ്ഫര്‍ അലി. ഇന്ത്യാ ഇസ്്‌ലാമിക് കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് സിറാജുദ്ദീന്‍ ഖുറേഷി എന്നിവരായിരുന്നു മറ്റ് അതിഥികള്‍.

Next Story

RELATED STORIES

Share it