Flash News

എഐവൈഎഫ് സമരത്തെരുവ് സംഘടിപ്പിക്കും



തിരുവനന്തപുരം: കോര്‍പറേറ്റ് ഭരണത്തിനും ഫാഷിസ്റ്റ് വാഴ്ചയ്ക്കുമെതിരേ ജനാധിപത്യ ഇന്ത്യയെ രക്ഷിക്കാനെന്ന മുദ്രാവാക്യം ഉയര്‍ത്തി ഗാന്ധിജയന്തി ദിനത്തില്‍ സംസ്ഥാനവ്യാപകമായി ജില്ലാ കേന്ദ്രങ്ങളില്‍ എഐവൈഎഫ് സമരത്തെരുവ് സംഘടിപ്പിക്കും.സേവ് ഇന്ത്യ ചേഞ്ച് ഇന്ത്യ എന്ന മുദ്രാവാക്യം ഉയര്‍ത്തി ദേശവ്യാപകമായി നടത്തിയ കാംപയിനിന്റെ ഭാഗമായാണ് സമരത്തെരുവ് സംഘടിപ്പിച്ചിട്ടുള്ളത്. പരിപാടിയില്‍ രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. സാംസ്‌കാരിക പരിപാടികള്‍, വിവിധ വിഷയങ്ങളെ അധികരിച്ചുള്ള സെമിനാറുകള്‍, കലാപരിപാടികള്‍ തുടങ്ങിയവ സംഘടിപ്പിക്കും. തിരുവനന്തപുരത്ത് സിപിഐ ദേശീയ കൗണ്‍സില്‍ അംഗം സി ദിവാകരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.
Next Story

RELATED STORIES

Share it