Idukki local

എഐഎഡിഎംകെയോടുള്ള സമീപനം; പൊമ്പിളൈ ഒരുമൈയില്‍ ഭിന്നത രൂക്ഷമാവുന്നു

തൊടുപുഴ: എഐഎഡിഎം കെയോടുള്ള സമീപനത്തെ ചൊല്ലി പൊമ്പിളൈ ഒരുമൈയി ല്‍ അഭിപ്രായഭിന്നത. ഇടുക്കി ജില്ലയിലെ മൂന്നു പഞ്ചായത്തുകളില്‍ പ്രാതിനിധ്യം ലഭിച്ചതോടെയാണ് ജില്ലയില്‍ പൊമ്പിളൈ ഒരുമൈയോട് കൂടുതല്‍ അടുക്കാന്‍ എഐഎഡിഎം കെ ശ്രമം തുടങ്ങിയത്. പൊമ്പിളൈ ഒരുമൈയില്‍ ഒരു വിഭാഗം ഇതിനെ സ്വാഗതം ചെയ്തു. എന്നാല്‍ ഇതിനോട് യോജിപ്പില്ലാത്ത ഒരു വിഭാഗം രംഗത്തുവന്നതോടെ സംഘടനയ്ക്കുള്ളില്‍ വാദപ്രതിവാദങ്ങള്‍ രൂക്ഷമായിരിക്കുകയാണ്.
മൂന്നാര്‍ ബ്ലോക്ക് ഡിവിഷന്‍ ഉള്‍പ്പെടെ രണ്ടു പഞ്ചായത്തുകളില്‍ സീറ്റു നേടിയ പൊമ്പിളൈ ഒരുമൈയെ കൂടെ നിര്‍ത്താന്‍ എഐഎഡിഎംകെ ആദ്യം മുതലേ ശ്രമിച്ചിരുന്നു. ഒരു വിഭാഗത്തിന് ഇതില്‍ താല്‍പര്യവുമുണ്ടായിരുന്നു. എന്നാല്‍ ലിസിയുടെ നേതൃത്വത്തിലുള്ള മറ്റൊരു വിഭാഗം ഇതിനെതിരാണ്. ഇതുസംബന്ധിച്ച് ഇവര്‍ക്കിടയില്‍ പലവട്ടം ചര്‍ച്ചകള്‍ നടന്നെങ്കിലും തീരുമാനമുണ്ടായില്ല.
പീരുമേട്, മറയൂര്‍, ദേവികുളം പഞ്ചായത്തുകളിലെ മൂന്നു വാര്‍ഡുകളിലേക്കാണ് ജയലളിതയുടെ പാര്‍ട്ടിക്കാര്‍ ജയിച്ചത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ദേവികുളത്തുനിന്ന് മല്‍സരിക്കാനാണ് ഇവരുടെ നീക്കമെന്നാണ് വിവരം.
മൂന്നാറിലെ സമരനാളുകളില്‍ തമിഴ്‌നാട്ടിലെ ഒരു എംഎ ല്‍എ ഇവിടെയെത്തി പൊമ്പിളൈ ഒരുമൈയിലെ ഒരു പുരുഷ നേതാവിനെ കണ്ടിരുന്നു. എം എല്‍എയുടെ ബന്ധുവാണ് ഇയാള്‍. എന്നാല്‍ അന്ന് യോജിപ്പ് സംബന്ധിച്ച് തീരുമാനമൊന്നും ഉണ്ടായില്ല.
തിരഞ്ഞെടുപ്പില്‍ പൊമ്പിളൈ ഒരുമൈയുടെ മൂന്നു പേര്‍ ജയിച്ചതോടെയാണ് എഐഎഡിഎംകെ വീണ്ടും രംഗത്തെത്തിയത്. ഭാഷയുടെ പേരില്‍ ഭിന്നത സൃഷ്ടിക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. എന്നാല്‍ ഇവര്‍ക്കൊപ്പം ചേര്‍ന്നാല്‍ സമരനാളുകളില്‍ യൂനിയനുകള്‍ ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്നു വരുമെന്ന് വാദിക്കുകയാണ് എതിര്‍ വിഭാഗം.
തിരഞ്ഞെടുപ്പിനു ശേഷം പാര്‍ട്ടി രൂപീരിക്കാനായിരുന്നു ഒരുമൈയുടെ ആദ്യ തീരുമാനം. എന്നാല്‍ ഇനി ഒറ്റയ്ക്ക് മുമ്പോട്ടുപോകാനാവില്ലെന്നും ആദ്യം എഐഎഡിഎംകെയെ പിന്തുണച്ച ശേഷം പിന്നീട് പാര്‍ട്ടി രൂപീകരിക്കാമെന്നുമാണ് ഒരു പക്ഷത്തിന്റെ നിലപാട്. മൂന്നാര്‍ ജില്ലാ പഞ്ചായത്ത് ഡിവിഷനി ല്‍ മല്‍സരിച്ച പൊമ്പിളൈ ഒരുമൈ നേതാവ് മനോജിന് എണ്ണായിരത്തിലേറെ വോട്ടു ലഭിച്ചിരുന്നു.
തിരഞ്ഞെടുപ്പു കാലത്ത് പണവുമായി വന്ന ഏതാനും എ ഐഎഡിഎംകെ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു. തിരഞ്ഞെടുപ്പിന് മുമ്പ് ജയലളിതയുടെ ചിത്രം വച്ച കാര്‍ഡും ടോക്കണും വാങ്ങിയവര്‍ക്ക് തമിഴ്‌നാട്ടിലെ ആശുപത്രികളില്‍ സൗജന്യ ചികില്‍സ നല്‍കുന്നുണ്ടെന്നും വിവരമുണ്ട്.
Next Story

RELATED STORIES

Share it