Gulf

എഎഫ്‌സി അണ്ടര്‍ 23: ഭാഗ്യ ചിഹ്നമായി നാജിം

ദോഹ: ജനുവരി 12ന് ഖത്തറില്‍ ആരംഭിക്കുന്ന എഎഫ്‌സി അണ്ടര്‍ 23 ചാംപ്യന്‍ഷിപ്പിന്റെ ഭാഗ്യ ചിഹ്നമായി നാജിം എന്ന മരുഭൂമിയിലെ കുറുക്കനെ തിരഞ്ഞെടുത്തു. ഏഷ്യയില്‍ നിന്നുള്ള മികച്ച 16 ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരക്കുക.
ഖത്തറിന്റെ പ്രതീകമാണ് മരുഭൂമിയിലെ കുറുക്കന്‍. ബുദ്ധിയും വേഗതയുമാണ് നാജിമിന്റെ പ്രത്യേകതയെന്നും അതു കൊണ്ട് തന്നെ എഎഫ്‌സി അണ്ടര്‍ 23യെ പ്രതീകവല്‍ക്കരിക്കാന്‍ ഏറ്റവും മികച്ച മൃഗമാണിതെന്നും സംഘാടക സമിതി മാര്‍ക്കറ്റിങ് ആന്റ് കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ഖലീഫ അല്‍ഹാറൂണ്‍ പറഞ്ഞു. 2016ല്‍ റിയോഡി ജനീറോയില്‍ നടക്കുന്ന ഒളിംപിക്‌സിന്റെ യോഗ്യതാ മല്‍സരം കൂടിയാണ് ജനുവരി 30 വരെ ഖത്തറില്‍ നടക്കുന്ന എഎഫ്‌സി ചാംപ്യന്‍ഷിപ്പ്.
Next Story

RELATED STORIES

Share it