kasaragod local

എം എസ് മുഹമ്മദ് കുഞ്ഞിയുടെ സൗജന്യ നീന്തല്‍ പരിശീലനം 29ാം വര്‍ഷത്തിലേക്ക്‌

മൊഗ്രാല്‍: വ്യായാമം, കായിക മികവ് എന്നതിനു പുറമെ  ജീവിതരക്ഷയുടെ മാര്‍ഗ്ഗം കൂടിയായ നീന്തല്‍ പരിശീലനവുമായി എം എസ് മുഹമ്മദ് കുഞ്ഞി ഈ വര്‍ഷവും രംഗത്ത്. ഇതിനകം ആയിരക്കണക്കിന് കുട്ടികളെയാണ് മുഹമ്മദ് കുഞ്ഞി നീന്തല്‍ പരിശീലിപ്പിച്ചത്.
സൗജന്യ സേവനത്തിലൂടെ ' ത്രില്‍ ' കണ്ടെത്തുന്ന മുഹമ്മദ്കുഞ്ഞി ഈ മേഖലയില്‍ 29ാം വര്‍ഷത്തിലേക്ക്. ദേശീയവേദിയുടെ സജീവപ്രവര്‍ത്തകനും കലാകാരനുമായ മുഹമ്മദ് കുഞ്ഞിയുടെ ഈ വര്‍ഷത്തെ  നീന്തല്‍ പരിശീലനം ഒമ്പത് മുതല്‍ മൊഗ്രാല്‍ കണ്ടത്തില്‍ പള്ളിക്കുളത്തില്‍ ആരംഭിക്കുന്നു.
എട്ടിനും 18നും ഇടയിലുള്ള കുട്ടികള്‍ക്ക് രക്ഷിതാക്കളുടെ ഒപ്പോടുകൂടിയ അപേക്ഷ ഫോറം പൂരിപ്പിച്ച് വാങ്ങിയാണ് പ്രവേശനം നല്‍കുന്നത്.
ബ്രൗഷര്‍ പ്രകാശനം ദേശീയവേദി ഓഫിസില്‍ മൊഗ്രാല്‍ ഗവ. സ്‌കൂള്‍ പിടിഎ പ്രസിഡന്റ് എ എം സിദ്ദീഖ് റഹ്്മാന്‍ നിര്‍വഹിച്ചു. ടി കെ അന്‍വര്‍ അധ്യക്ഷത വഹിച്ചു. കെ പി മുഹമ്മദ്, മുഹമ്മദ് അബ്‌കോ സംസാരിച്ചു.
Next Story

RELATED STORIES

Share it