Flash News

എംപിയുടെ വേദിയില്‍ ചാണകവെള്ളം തളിച്ചു;മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

എംപിയുടെ വേദിയില്‍ ചാണകവെള്ളം തളിച്ചു;മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
X


കൊല്ലം: കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ സമരവേദിയില്‍ ചാണകവെള്ളം തളിച്ച മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. പട്ടികജാതി പീഡന നിരോധന നിയമപ്രകാരമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
റെയില്‍വേയുടെ അവഗണനയ്‌ക്കെതിരെ കൊടിക്കുന്നില്‍ സുരേഷ് എം.പി ഉപവാസം നടത്തിയ കൊട്ടാരക്കരയിലെ ഉപവാസ വേദിയിലാണ് മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ ചാണകവെള്ളം തളിച്ചത്. എംപിയുടെ ഉപവാസ സമരം രാഷ്ട്രീയ തട്ടിപ്പാണെന്ന് ആരോപിച്ച് മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ വേദിയിലെത്തി ചാണക വെള്ളം തളിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it