Kottayam Local

എംജിയില്‍ ബിരുദ ഫലം വേഗത്തിലാക്കിയവര്‍ക്ക് പ്രശംസാപത്രം



കോട്ടയം: എംജി സര്‍വകലാശാലയിലെ പരീക്ഷാനടത്തിപ്പിന് നേതൃത്വം നല്‍കുകയും ബിരുദഫലങ്ങള്‍ അതിവേഗത്തില്‍ പ്രസിദ്ധപ്പെടുത്തി  പരീക്ഷാ നടത്തിപ്പിന് നേതൃത്വം നല്‍കിയ അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് പ്രശംസാപത്രം നല്‍കാന്‍ സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു. പരീക്ഷാ കണ്‍ട്രോളറുടെ ചുമതല വഹിച്ച പരീക്ഷാവിഭാഗം ജോയിന്റ് രജിസ്ട്രാര്‍ സി രവീന്ദ്രന്‍, സര്‍വകലാശാലയിലെ ഡേറ്റാ സെന്റര്‍ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് സ്തുത്യര്‍ഹമായ മേല്‍നോട്ടം വഹിച്ച സര്‍വകലാശാലാ ഉദ്യോഗസ്ഥരായ ഭരണവിഭാഗം ജോയിന്റ് രജിസ്ട്രാര്‍ ജി രമേഷ്, വൈസ്ചാന്‍സലറുടെ ഓഫിസിലെ ഡെപ്യൂട്ടി രജിസ്ട്രാര്‍ പി രഘുനാഥ്, സിസ്റ്റം മാനേജറുടെ ചുമതലയുള്ള എം വി ഹരികൃഷ്ണന്‍, പരീക്ഷാ കംപ്യൂട്ടര്‍ വിഭാഗം സെക്ഷന്‍ ഓഫിസര്‍ ആര്‍ ദിലീപ് കുമാര്‍ എന്നിവര്‍ക്ക് പ്രശംസാപത്രം നല്‍കാനുള്ള ശുപാര്‍ശയാണ് സിന്‍ഡിക്കേറ്റ് അംഗീകരിച്ചത്. ഫുള്‍ ബ്രൈറ്റ് ഫെലോഷിപ്പ് നേടിയ എംജി സര്‍വകലാശാലയിലെ ഇന്റര്‍നാഷനല്‍ ആന്റ് ഇന്റര്‍ യൂനിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ നാനോസയന്‍സ് ആന്റ് നാനോ ടെക്‌നോളജി ഡയറക്ടര്‍ പ്രഫ. സാബു തോമസ്, നാഷനല്‍ അക്കാദമി ഓഫ് സയന്‍സസ് ഇന്ത്യ സമിതിയംഗമായി തിരഞ്ഞെടുക്കപ്പെട്ട ഐഐആര്‍ബിഎസ് ഡയറക്ടര്‍ പ്രഫ. ഇബ്‌നു സൗദ്, ഗവേഷണ മേഖലയില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ച എംജി സര്‍വകലാശാലയിലെ ഗവേഷകരായ അഞ്ജു കെ നായര്‍, ജിഷ ചന്ദ്രന്‍ എന്നിവര്‍ക്കും പ്രശംസാപത്രം നല്‍കാന്‍ സിന്‍ഡിക്കേറ്റ് തീരുമാനിച്ചു. യോഗത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it