എംഎല്‍ബി കോഴ്‌സിന്റെ അംഗീകാരം: ഗവര്‍ണറുടെ ശ്രദ്ധയില്‍പ്പെടുത്തും- മന്ത്രി

തിരുവനന്തപുരം: ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരം ലഭിക്കാത്തതിനാല്‍ എറണാകുളം ലോ കോളജിലെ പഞ്ചവല്‍സര ബിഎ ക്രിമിനോളജി എല്‍എല്‍ബി വിദ്യാര്‍ഥികള്‍ക്ക് അഭിഭാഷകരായി എന്റോള്‍ ചെയ്യാന്‍ സാധിക്കാത്ത പ്രശ്‌നം ചാന്‍സലറായ ഗവര്‍ണറുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മന്ത്രി എ കെ ബാലന്‍ നിയമസഭയെ അറിയിച്ചു.
എം സ്വരാജിന്റെയും ഹൈബി ഈഡന്റെയും സബ്മിഷനു മറുപടി നല്‍കുകയായിരുന്നു മന്ത്രി. സര്‍വകാശാലകളുടെ ഉത്തരവാദിത്തമില്ലായ്മയാണ് ഇത്തരമൊരു പ്രശ്‌നത്തിനു കാരണം. എംജി സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത കോളജാണ് എറണാകുളം ലോ കോളജ്. കോഴ്‌സിന് ബാര്‍ കൗണ്‍സിലിന്റെ അംഗീകാരം വേണമെങ്കില്‍ അവര്‍ നിഷ്‌കര്‍ഷിക്കുന്ന സിലബസ് പാലിച്ചുമാത്രമേ പഠനം നടത്താവൂ.
എന്നാല്‍, എംജി സര്‍വകലശാല ഈ നിബന്ധന പാലിക്കാതെയാണ് എറണാകുളം ലോ കോളജില്‍ പഞ്ചവല്‍സര എല്‍എല്‍ബി ക്രിമിനോളജി കോഴ്‌സ് നടത്തിയത്. നിയമേതര വിഷയങ്ങളും സിലബസില്‍ ഉള്‍പ്പെടുത്തണമെന്നാണ് ബാര്‍ കൗണ്‍സിലിന്റെ വ്യവസ്ഥ. എംജിയുടെ ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗീകരിച്ച സിലബസാണ് ഇവര്‍ പിന്തുടര്‍ന്നത്. ഇത് അംഗീകരിക്കാനാവില്ലെന്ന് രണ്ടുവര്‍ഷം മുമ്പ് ബാര്‍ കൗണ്‍സില്‍ എംജിക്ക് കത്തു നല്‍കിയിരുന്നു. സര്‍വകലാശാലയുടെ തെറ്റായ നിലപാടിലൂടെ വിദ്യാര്‍ഥികളുടെ അക്കാദമിക ജീവിതമാണ് ഇല്ലാതായിരിക്കുന്നത്. ഉത്തരവാദിത്തമില്ലാതെയാണ് എംജിയുടെ പ്രവര്‍ത്തനമെന്നും മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it