malappuram local

എംഎല്‍എ ഓഫിസിലേക്ക് എസ്ഡിപിഐ മാര്‍ച്ച് നടത്തും

നിലമ്പൂര്‍: പി വി അന്‍വര്‍ എംഎല്‍എയുടെ അനധികൃത നിര്‍മാണവും സത്യവാങ്മൂലത്തിലെ അപാകതയും പരിശോധിച്ച് നടപടി വേണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ എംഎല്‍എയുടെ ക്യാംപ് ഓഫിസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ചൊവാഴ്ച രാവിലെ പത്തിനാണ് മാര്‍ച്ച്. 35 വര്‍ഷമായി മണ്ഡലത്തില്‍ നിലനില്‍ക്കുന്ന വികസന മുരടിപ്പ് തുടരുകയാണെന്നും സ്വന്തം ബിസിനസുമൂലം എംഎല്‍എ മണ്ഡലം ശ്രദ്ധിക്കുന്നില്ലെന്നും ഭാരവാഹികള്‍ കുറ്റപ്പെടുത്തി. തിങ്കാളാഴ്ച പ്രചാരണ വാഹനജാഥ നടത്തും. എരുമമുണ്ടയില്‍ നിന്നു തിങ്കളാഴ്ച രാവിലെ എട്ടരയോടെ ആരംഭിക്കുന്ന ജാഥ പൂക്കോട്ടുംപാടത്ത് സമാപിക്കും. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി ബാബുമണി കരുവാരക്കുണ്ട്, മണ്ഡലം പ്രസിഡന്റ് ഉസ്മാന്‍ കരുളായി, സഫീര്‍ നിലമ്പൂര്‍, സി ടി മുജീബ് പങ്കെടുത്തു.
Next Story

RELATED STORIES

Share it