malappuram local

എംഇഎസ് കോളജ് അധികൃതരുടെ അനാസ്ഥ ; 92 വിദ്യാര്‍ഥികളുടെ സ്‌കോളര്‍ഷിപ്പ് നഷ്ടമായി



പൊന്നാനി: പൊന്നാനി എംഇഎസ് കോളജ് അധികൃതരുടെ അനാസ്ഥ മൂലം മല്‍സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ലഭിക്കേണ്ട സ്‌കോളര്‍ഷിപ്പ് നഷ്ടമായതായി പരാതി .കോളജ് അധികൃതരുടെ അനാസ്ഥ മൂലമാണ് ലഭിക്കേണ്ട സ്‌കോളര്‍ഷിപ്പ് നഷ്ടമായത്.  ഫിഷര്‍മെന്‍ ലംപംസം ഗ്രാന്‍ഡ്, സ്‌റ്റൈപ്പന്‍ഡ്, ട്യൂഷന്‍ ഫീ എന്നീ ഇനത്തില്‍ കിട്ടാനുള്ള ആനുകൂല്യങ്ങളാണ് നഷ്ടപ്പെടുത്തിയിരിക്കുന്നത്, 92 കുട്ടികള്‍ക്കായുള്ള 7 ലക്ഷം രൂപയോളമാണ് സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് മുടക്കിയത്. വളരെ കഷ്ടത അനുഭവിക്കുന്ന മല്‍സ്യത്തൊഴിലാളികളുടെ മക്കളെ വിദ്യഭ്യാസ മേഖലയില്‍ ഉന്നതിയിലേക്ക് കൊണ്ടുവരാന്‍ സര്‍ക്കാര്‍ വിവിധ പദ്ധതികളാണ് നടത്തി വരുന്നത് .എന്നാല്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കേണ്ട ആനുകൂല്യങ്ങള്‍ ഒറ്റതവണയായി അപേക്ഷിക്കണമെന്ന ഫിഷറീസ് വകുപ്പിനെ സര്‍ക്കുലര്‍ തങ്ങളറിഞ്ഞില്ല എന്നും അതിനാല്‍ പഴയ രീതിയില്‍ അപേക്ഷ സമര്‍പ്പിച്ചതാണ് ഫണ്ട് മുടങ്ങാന്‍ കാരണമെന്നാണ് കോളജ് അധികൃതര്‍ നല്‍കുന്ന വിശദീകരണം . ഇത് മൂലം കഴിഞ്ഞ മാര്‍ച്ചില്‍ ലഭിക്കേണ്ട ആനുകൂല്യം ഇനി ലഭിക്കുമോ എന്ന ആശങ്കയിലാണ് ഫിഷര്‍മെന്‍ വിദ്യാര്‍ഥികള്‍. ലഭിക്കേണ്ട ആനുകൂല്യം മുടങ്ങിയതിനാല്‍ നിരവധി തവണ കോളജ് പ്രിന്‍സിപ്പലിനെ വിവരം അറിയിച്ചിട്ടും അനങ്ങാപ്പാറനയമാണ് സ്വീകരിച്ചതെന്ന് എസ്എഫ്‌ഐ ആരോപിച്ചു.  വിദ്യാര്‍ഥികളും കടുത്ത പ്രതിഷേധത്തിലാണ്. ആനൂകൂല്യങ്ങള്‍ നഷ്ടപ്പെടുത്തുകയും നിരുത്തരവാദപരമായ സമീപനം സ്വീകരിക്കുകയും ചെയ്ത പ്രിന്‍സിപ്പലിന്റെയും കോളജ് അധികൃതരുടെയും നിലപാടില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ പ്രന്‍സിപ്പലിനെ ഉപരോധിച്ചു . പാവപ്പെട്ട മല്‍സ്യത്തെഴിലാളികളുടെ മക്കള്‍ക്ക് ലഭിക്കേണ്ട സ്‌കോളര്‍ഷിപ്പ് എത്രയും വേഗം കൊടുത്ത് തീര്‍ക്കണമെന്ന് വിദ്യാര്‍ഥി യൂനിയന്‍ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ സമരത്തിന് എസ്എഫ്‌ഐ  നേതൃത്വം നല്‍കുമെന്നും വ്യക്തമാക്കി . ഉപരോധസമരത്തിന് റാഫി , ഷാരോണ്‍, ഷെമീര്‍  നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it