ഋത്വിക്കിന്റെ ആരോപണങ്ങള്‍ ശരി; കങ്കണ ഋത്വിക്കിനയച്ച ഈമെയിലുകള്‍ പുറത്ത്
BY swapna en22 April 2016 10:46 AM GMT
X
swapna en22 April 2016 10:46 AM GMT
[related]
മുംബൈ: ബോളിവുഡ് താരം ഋത്വിക്ക് റോഷനും കങ്കണ റണൗത്തും തമ്മിലുള്ള പോര് മൂര്‍ച്ഛിക്കുന്നു. ഋത്വിക്കിന്റെ ആരോപണങ്ങള്‍ ശരിവയ്ക്കുന്ന തരത്തിലുള്ള കങ്കണയുടെ ഈമെയിലുകള്‍ പുറത്തായി. ഋത്വിക്ക് തന്നെയാണ് കങ്കണ തനിക്കയച്ച 3,000ത്തിലധികം ഈമെയിലുകള്‍ സൈബര്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ സെല്ലിന് സമര്‍പ്പിച്ചത്. ഇവ ഡിജിറ്റല്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. ഈ മെയിലുകളില്‍ ചിലത് ദേശീയ മാധ്യമങ്ങള്‍ക്കും ലഭിച്ചിട്ടുണ്ട്. തന്നെ കങ്കണ പിന്തുടരുന്നതായുള്ള ഋത്വിക്കിന്റെ ആരോപണങ്ങള്‍ ശരിവയ്ക്കുന്ന തരത്തിലാണ് ഈമെയില്‍ സന്ദേശങ്ങള്‍. താരങ്ങള്‍ തമ്മിലുള്ള പോരില്‍ ഋത്വിക്കിന്റെ ഭാഗം ശരിവയ്ക്കുന്നതാണ് ഈമെയില്‍ സന്ദേശങ്ങളെന്ന് സൈബര്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ സെല്‍ അറിയിച്ചു.
കങ്കണ ആസ്പെര്‍ഗേഴ്സ് സിന്‍ഡ്രോമിന് അടിമയാണെന്ന് ഈമെയിലില്‍ സമ്മതിക്കുന്നുണ്ട്.
ഒരു വ്യക്തിക്ക് തന്റെ സാമൂഹികമായ ഇടപെടലില്‍ തടസ്സം സൃഷ്ടിക്കുന്ന ആസ്പെര്‍ഗേഴ്സ് സിന്‍ഡ്രോം നേരിടുന്ന വ്യക്തിയാണ് കങ്കണയെന്ന് ഹൃത്വിക് കോടതിയില്‍ സമര്‍പ്പിച്ച പരാതിയില്‍ നേരത്തെ ആരോപിച്ചിരുന്നു. ആ സമയത്ത് ആ ആരോപണം ഏറെ വിമര്‍ശനം ക്ഷണിച്ചുവരുത്തിയിരുന്നു. ഋത്വിക്കിന്റെ ഈമെയില്‍ മറ്റൊരാള്‍ ഹാക്ക് ചെയ്തതായും കേസ്സുണ്ട്. ഇയാളാണ് കങ്കണയ്ക്ക് മെയില്‍ അയച്ചതെന്ന് ഋത്വിക്ക് പരാതിയില്‍ പറയുന്നു.
Next Story
RELATED STORIES
ഇടക്കാല ജാമ്യം; 50 ദിവസത്തിനു ശേഷം കെജ് രിവാള്‍ ജയിലില്‍ നിന്ന്...
10 May 2024 2:08 PM GMTകെജ് രിവാളിന്റെ ജാമ്യം: തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന്...
10 May 2024 1:54 PM GMT'ഇപ്പോഴും ഊമക്കത്തുകൾ വരുന്നുണ്ട്, കേസിൽ രണ്ട് പേരെ സംശയം';...
10 May 2024 11:28 AM GMTമോദിക്ക് പരാജയ ഭീതി, അദാനിയോടും അംബാനിയോടും രക്ഷിക്കാൻ ആവശ്യപ്പെടുന്നു ...
10 May 2024 11:22 AM GMTകള്ളപ്പണം വെളുപ്പിക്കൽ കേസ്; ഹേമന്ത് സോറന്റെ ഹരജി നിഷ്ഫലമെന്ന് ...
10 May 2024 11:11 AM GMTനരേന്ദ്ര ദബോല്‍ക്കറിനെ വെടിവച്ചു കൊന്ന കേസ്: രണ്ട് ഹിന്ദുത്വര്‍ക്ക്...
10 May 2024 9:21 AM GMT