kannur local

ഉളിയില്‍ പാലം പ്രവൃത്തി പൂര്‍ത്തിയായി; ഗതാഗതം തുടങ്ങി

ഇരിട്ടി: തലശ്ശേരി-വളവുപാറ റോഡ് നവീകരണത്തിന്റെ ഭാഗമായി പ്രവൃത്തി പൂര്‍ത്തിയായ ഉളിയില്‍ പാലം ഗതാഗതത്തിന് തുറന്നുകൊടുത്തു. ലോകബാങ്ക് സഹായത്തോടെ നവീകരിക്കുന്ന തലശ്ശേരി-വളവുപാറ റോഡ് പ്രവൃത്തി പൂര്‍ത്തിയായ ആദ്യത്തെ പാലമാണ് ഉളിയിലേത്. തലശ്ശേരി മുതല്‍ വളവുപാറ വരെയുള്ള 53 കിലോമീറ്റര്‍ റോഡും റോഡില്‍ ഉള്‍പ്പെട്ട ഏഴു പാലങ്ങളുമാണ് പുതുക്കിപ്പണിയുന്നത്്.
എരഞ്ഞോളി, മെരുവമ്പായി, കളറോഡ്, കരേറ്റ, ഉളിയില്‍, ഇരിട്ടി, കുട്ടുപുഴ പാലങ്ങളാണ് പൂതുക്കിപ്പണിയുന്നത്. ബ്രീട്ടീഷുകാരുടെ കാലത്ത് പണിത ഈ പാലങ്ങളെല്ലാം കാലപ്പഴക്കത്താല്‍ അപകടാവസ്ഥായിലാണ്. എരഞ്ഞോളി, ഇരിട്ടി, കൂട്ടുപുഴ പാലങ്ങള്‍ സാങ്കേതിക കാരണങ്ങളാല്‍ ഇഴഞ്ഞുനീങ്ങുകയാണ്. പാലത്തിന്റെ പ്രവൃത്തി നേരത്തേ കഴിഞ്ഞെങ്കിലും അപ്രോച്ച് റോഡിന്റെ പ്രവൃത്തി പൂര്‍ത്തിയാവാത്തതിനാലാണു പാലം തുറന്നുകൊടുക്കാന്‍ വൈകിയത്.
ഈഭാഗത്തെ അപ്രോച്ച് റോഡിന്റെ പണി പൂര്‍ത്തിയായി. നരയമ്പാറ മുതല്‍ ഉളിയില്‍ പാലം വരെ മണ്ണിട്ട് റോഡ് ഏറെ ഉയര്‍ത്തിയതിനാല്‍ റോഡിന്റെ ഇരുഭാഗത്തും കരിങ്കല്‍ കൊണ്ട് സംരക്ഷണ ഭിത്തി കെട്ടുന്ന പ്രവൃത്തിയാണ് ഇപ്പോള്‍ നടക്കുന്നത്്. രണ്ടാം റീച്ചില്‍പെട്ട 19ാം മൈല്‍ മുതല്‍ പയഞ്ചേരി വരെ റോഡിന്റെ പ്രവൃത്തി ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ട്.
Next Story

RELATED STORIES

Share it