ഉല്‍സവത്തിനായി ശബരിമല നട തുറന്നു
BY sdq Kappan14 March 2016 7:14 AM GMT
X
sdq Kappan14 March 2016 7:14 AM GMT
ശബരിമല: ഉല്‍സവത്തിനും മീനമാസ പൂജകള്‍ക്കുമായി ശബരിമല നട തുറന്നു. ഇന്നലെ വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എസ് ഇ ശങ്കരന് നമ്പൂരിതിയാണ് തിരുനട തുറന്നത്.
പത്ത് ദിവസം നീണ്ടു നില്ക്കുന്ന ഉല്‍സവത്തിന് തുടക്കം കുറിച്ച് ഇന്ന് രാവിലെ 10.20നും 11നും മധ്യേയുള്ള മുഹൂര്‍ത്തത്തില്‍ കൊടിയേറും. 23ന് പുലര്‍ച്ചെ അയ്യപ്പനെ ഉണര്‍ത്തി ശുദ്ധിവരുത്തി ശ്രീകോവിലിലേക്കാനയിക്കും. തുടര്‍ന്ന് രാവിലെ ഒമ്പതിന് ആറാട്ടിനായി പമ്പയിലേക്ക് പുറപ്പെടും.
പിന്നീട് ദേവനെ പമ്പാ ഗണപതി കോവിലില്‍ എഴുന്നെള്ളിച്ചിരുത്തും. വൈകീട്ട് മുന്നിന് തിരിച്ചെഴുന്നള്ളത്ത് ആരംഭിക്കും. സന്ധ്യയോടെ ആറാട്ടെഴുന്നള്ളത്ത് സന്നിധാനത്ത് എത്തും. അന്ന് രാത്രി 10 മണിയോടെ നട അടയ്ക്കും.
Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT