World

ഉറവിടം ബ്രിട്ടനിലെ ലാബ്: റഷ്യന്‍ അംബാസഡര്‍

മോസ്‌കോ: ബ്രിട്ടനു വേണ്ടി ചാരവൃത്തി നടത്തിയ മുന്‍ റഷ്യന്‍ ഉദ്യോഗസ്ഥനും മകള്‍ക്കും നേരെ പ്രയോഗിച്ച വിഷത്തിന്റെ ഉറവിടം ബ്രിട്ടനിലെ ഗവേഷണ ലാബാവാന്‍ സാധ്യതയുണ്ടെന്ന് യൂറോപ്യന്‍ യൂനിയനിലെ റഷ്യന്‍ അംബാസഡര്‍ വഌദിമിര്‍ ഷിസോവ്. റഷ്യക്ക് വിഷം സൂക്ഷിക്കേണ്ട ആവശ്യമില്ല. ആക്രമണം നടന്ന നഗരത്തില്‍ നിന്ന് 12 കിലോമീറ്റര്‍ ദൂരം മാത്രമാണ് പോര്‍ട്ടോണ്‍ ഡൗണ്‍ ലാബിലേക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.
റഷ്യന്‍ അംബാസഡറുടെ വാദങ്ങള്‍ വെറും പരിഹാസം മാത്രമാണെന്നു ബ്രിട്ടിഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണ്‍ അറിയിച്ചു.
നേരത്തേ റഷ്യന്‍ സൈനിക ഉദ്യോഗസ്ഥന്‍ സെര്‍ജി സ്‌ക്രിപാളിനും മകള്‍ യൂലിയയ്ക്കും നേരെ പ്രയോഗിച്ച വിഷം റഷ്യന്‍ നിര്‍മിതമാണെന്നു പോര്‍ട്ടോണ്‍ ഡൗണിലെ ബ്രിട്ടിഷ് സൈനിക ഗവേഷണ കേന്ദ്രത്തില്‍ തിരിച്ചറിഞ്ഞതായി പ്രധാനമന്ത്രി തെരേസാ മേയ് പറഞ്ഞിരുന്നു.
ബ്രിട്ടനിലെ ബാങ്കുകള്‍, ഊര്‍ജ വിഭാഗം, കുടിവെള്ള വിതരണ കമ്പനികള്‍ എന്നിവയ്ക്കു നേരെ റഷ്യയുടെ ഭാഗത്തുനിന്നു സൈബര്‍ ആക്രമണം ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പ്. ബ്രിട്ടനിലെ സങ്കേതികരംഗത്തെ പിഴവിനെ റഷ്യ ലക്ഷ്യമിടുന്നതായാണ് ആശങ്ക. റഷ്യയുടെ ഇയു അംബാസഡറുടെ പ്രതികരണത്തിനു പിന്നാലെയാണ് മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്.
Next Story

RELATED STORIES

Share it