Flash News

ഉറങ്ങിക്കിടന്നവരുടെ ദേഹത്ത് കാര്‍ പാഞ്ഞുകയറി;ഒരു മരണം

ഉറങ്ങിക്കിടന്നവരുടെ ദേഹത്ത് കാര്‍ പാഞ്ഞുകയറി;ഒരു മരണം
X


ന്യൂഡല്‍ഹി: അമിത വേഗതയിലെത്തിയ കാര്‍ പാഞ്ഞുകയറി ഒരു മരണം. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഡല്‍ഹിയിലെ ഐഎസ്ബിടി ബസ് ടെര്‍മിനലില്‍ ഇന്ന് രാവിലെ ആറ് മണിയോടെയാണ് സംഭവം. ടെര്‍മിനലിന്റെ നടപ്പാതയില്‍ കിടന്നുറങ്ങുകയായിരുന്നവരുടെ ദേഹത്തേക്ക് കാര്‍ ഓടിച്ചു കയറ്റുകയായിരുന്നു. സംഭവത്തില്‍ രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്തു.
ഡല്‍ഹി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥികളാണ് അറസ്റ്റിലായത്. പരീക്ഷ കഴിഞ്ഞത് ആഘോഷിക്കുകയായിരുന്ന നാല് പേരടങ്ങുന്ന വിദ്യാര്‍ഥി സംഘം. ഇവര്‍ സഞ്ചരിച്ച ഹ്യൂണ്ടായ് ഐ20 കാറാണ് ഉറങ്ങിക്കിടന്നവരെ ഇടിച്ചതെന്ന് പോലീസ് അറിയിച്ചു.
Next Story

RELATED STORIES

Share it