Flash News

ഉരുള്‍ പൊട്ടല്‍; കെഎസ്ആര്‍ടിസി റൂട്ട് ക്രമീകരിച്ചതായി മന്ത്രി

ഉരുള്‍ പൊട്ടല്‍; കെഎസ്ആര്‍ടിസി റൂട്ട് ക്രമീകരിച്ചതായി മന്ത്രി
X


കോഴിക്കോട്: കാലവര്‍ഷത്തെ തുടര്‍ന്ന് കെഎസ്ആര്‍ടിസി റൂട്ടുകളില്‍ ക്രമീകരണമേര്‍പ്പെടുത്തിയതായി ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ ഉദ്യോസ്ഥരുമായി ജില്ലാ കലക്ടറുടെ സാന്നിധ്യത്തില്‍ ഇതു സംബന്ധിച്ച് മന്ത്രി ചര്‍ച്ച നടത്തിയിരുന്നു.
ക്രമീകരണം ഇങ്ങിനെ :
വയനാട് ഭാഗത്തേക്കു പോകുന്ന ദീര്‍ഘദൂര സൂപ്പര്‍ ക്ലാസ് സര്‍വീസുകള്‍ കുറ്റിയാടി വഴി സര്‍വീസ് നടത്തും. തലശേരി-മൈസൂര്‍ റൂട്ടില്‍ മാക്കൂട്ടം വഴി  സര്‍വീസ് നടത്തിയിരുന്ന സുപ്പര്‍ ക്ലാസ് ബസുകള്‍ മാനന്തവാടി-കുട്ട വഴി വയനാടിലേക്കും മൈസൂര്‍ ബാംഗ്ലൂരിലേക്കും സര്‍വീസ് നടത്തും. കോഴിക്കോട് അടിവാരം റോഡില്‍ വെള്ളക്കെട്ട് ഒഴിയുന്ന മുറയ്ക്ക് ചിപ്പിലതോട് വരെ ഓര്‍ഡിനറി സര്‍വീസ് നടത്തും.ഇവിടെ നിന്ന് യാത്രക്കാര്‍ 200 മീറ്റര്‍ ദൂരം കാല്‍നട യാത്ര ചെയ്ത് വയനാട് ഭാഗത്തേക്കുള്ള ബസ്സില്‍ കയറാവുന്നതാണ്. വയനാട്ടില്‍ നിന്നും ഇതിനനുസരിച്ച് ബസ് സമയക്രമീകരണം കെഎസ്ആര്‍ടിസി നടത്തുമെന്ന് മന്തി പറഞ്ഞു.
ഉരുള്‍പൊട്ടലും വെള്ളപൊക്കവും കനത്ത കാലവര്‍ഷവും മൂലമുണ്ടായ അസൗകര്യം പരിഹരിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളുമായി ജനങ്ങള്‍ സഹകരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it