ഉമ്മന്‍ചാണ്ടിയുടെ പദവി: രാഹുലിന്റെ ബുദ്ധിപരമായ നീക്കമെന്ന് ചെന്നിത്തല

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എഐസിസി ജനറല്‍ സെക്രട്ടറി പദത്തില്‍ എത്തിയത് കേരളത്തിന് ലഭിച്ച അംഗീകാരമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ആന്ധ്രപ്രദേശില്‍ പാര്‍ട്ടി ശക്തിപ്പെടുത്താന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി എടുത്ത ബുദ്ധിപരമായ നടപടിയാണിത്. ഇത് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് തന്നെ കരുത്ത് പകരും.
ഉമ്മന്‍ചാണ്ടിയുടെ പ്രവര്‍ത്തനപരിചയവും സംഘടനാ പാടവവും ദേശീയതലത്തില്‍ ത്തന്നെ ഉപയോഗിക്കാനുള്ള തീരുമാനം സ്വാഗതാര്‍ഹമാണ്. അതേസമയം കേരളത്തില്‍ നിര്‍ണായകമായ എല്ലാ അവസരങ്ങളിലും ഉമ്മന്‍ചാണ്ടിയുടെ സാന്നിധ്യമുണ്ടാവുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. എ കെ ആന്റണി കഴിഞ്ഞാല്‍ അടുത്ത നേതാവെന്ന പരിഗണനയാണ് ഉമ്മന്‍ചാണ്ടിക്ക് കിട്ടിയതെന്നും രമേശ് ചെന്നിത്തല ഫേസ് ബുക്ക് പോസ്റ്റില്‍ കുറിച്ചു. എഐസിസി ജനറല്‍ സെക്രട്ടറിയായി നിയോഗിക്കപ്പെട്ട ഉമ്മന്‍ചാണ്ടിയെ കെപിസിസി മുന്‍ പ്രസിഡന്റ് വി എം സുധീരന്‍ അഭിനന്ദിച്ചു. ജനസേവന രംഗത്ത് ദീര്‍ഘകാലത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള ഉമ്മന്‍ചാണ്ടിയെ പോലൊരു സമുന്നതനായ നേതാവിന്റെ സജീവ സാന്നിധ്യവും നേതൃത്വവും ദേശീയതലത്തില്‍ കോണ്‍ഗ്രസ്സിന് പുതിയൊരു ഉണര്‍വ് നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it