kasaragod local

ഉപ്പളയില്‍ നബിദിന ഘോഷയാത്ര അലങ്കോലപ്പെടുത്താന്‍ ശ്രമം

ഉപ്പള: നബിദിനത്തോടനുബന്ധിച്ച് ആരാധനാലയത്തിന് മുന്നില്‍ കെട്ടിയ കൊടിതോരണങ്ങള്‍ അഴിച്ചുമാറ്റാനെത്തിയ പോലിസും നാട്ടുകാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ടു പോലിസുകാര്‍ക്ക് പരിക്കേറ്റു. അക്രമികളെ പിരിച്ചു വിടാന്‍ പോലിസ് ലാത്തിവീശി. മഞ്ചേശ്വരം സ്‌റ്റേഷനിലെ സിവില്‍ പോലിസ് ഓഫിസര്‍മാരായ സന്ദീപ്, സുരേന്ദ്രന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത് ഇവര്‍ മംഗല്‍പാടി ആശുപത്രിയില്‍ ചികില്‍സ തേടി. മംഗല്‍പാടി പഞ്ചായത്ത് ഓഫിസിന് മുന്നിലെ ഗ്രൗണ്ടില്‍ നബിദിനത്തോടനുബന്ധിച്ച് കൊടിതോരണങ്ങള്‍ ഒരുക്കിയിരുന്നു. ഇതിനടുത്ത് തന്നെ ശിവജി ക്ലബ്ബിന്റെ പേരില്‍ കൊടി തോരണങ്ങള്‍ ഉയര്‍ത്തി. ഇതോടെ ഇരുവിഭാഗം തമ്മില്‍ വാക്കേറ്റം നടന്നു. സംഭവമറിഞ്ഞെത്തിയ പോലിസ് ലാത്തി വീശുകയായിരുന്നു. ഇതിനിടെ പോലിസിന് നേരെ കല്ലേറുണ്ടായി. കല്ലേറിലാണ് പോലിസുകാര്‍ക്ക് പരിക്കേറ്റത്. പോലിസിനെ അക്രമിച്ചതിന് കണ്ടാലറിയാവുന്ന 100പേര്‍ക്കെതിരെ മഞ്ചേശ്വരം പോലിസ് കേസെടുത്തു.
Next Story

RELATED STORIES

Share it