ernakulam local

ഉപജില്ലാ കായിക മേള ; വാളകം മാര്‍ സ്റ്റീഫന്‍സ് ഹയര്‍സെക്കന്ററി സ്‌കൂളിന് ഓവറോള്‍



മൂവാറ്റുപുഴ: വിദ്യാഭ്യാസ ഉപജില്ലാ കായികമേളയില്‍ വാളകം മാര്‍സ്റ്റീഫന്‍സ് ഹൈസ്‌കൂള്‍ 279 പോയിന്റോടെ ഓവറോള്‍ ചാംപ്യന്‍ഷിപ്പ് നേടി. വീട്ടൂര്‍ എബനേസര്‍ ഹൈസ്‌കൂള്‍ 201 പോയിന്റ് നേടി രണ്ടാം സ്ഥാനവും ആരക്കുഴ സെന്റ്. ജോസഫ്‌സ് ഗേള്‍സ് ഹൈസ്‌കൂള്‍ 139 പോയിന്റ് നേടി മൂന്നാം സ്ഥാനവും നേടി. എല്‍പി മിനി ബോയ്‌സ്, ഗേള്‍സ് വിഭാഗങ്ങളിലും എല്‍പി കിഡ്‌സ് ബോയ്‌സ്, ഗേള്‍സ് വിഭാഗങ്ങളിലും മൂവാറ്റുപുഴ നിര്‍മല ജൂനിയര്‍ സ്‌കൂളും യുപി കിഡ്‌സ് ബോയ്‌സ് വിഭാഗത്തില്‍ വീട്ടൂര്‍ എബനേസറും ഗേള്‍സ് വിഭാഗത്തില്‍ ആരക്കുഴ സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളും ഗ്രൂപ്പ് ചാംപ്യന്‍ഷിപ്പ് നേടി. സബ് ജൂനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ വീട്ടൂര്‍ എബനേസര്‍ ഹയര്‍സെക്കന്ററി സ്‌കൂളും ബോയ്‌സ് വിഭാഗത്തില്‍ വാളകം മാര്‍സ്റ്റീഫന്‍സ് ഹയര്‍സെക്കന്ററി സ്‌കൂളും ഗ്രൂപ്പ് ചാംപ്യന്‍ഷിപ്പ് നേടി. ജൂനിയര്‍ ബോയ്‌സ് വിഭാഗത്തില്‍ വാളകം മാര്‍സ്റ്റീഫന്‍സ് ഹയര്‍സെക്കന്ററി സ്‌കൂളും ഗേള്‍സ് വിഭാഗത്തില്‍ വീട്ടൂര്‍ എബനേസര്‍ ഹയര്‍സെക്കന്ററി സ്‌കൂളും ഗ്രൂപ്പ് ചാംപ്യന്‍ഷിപ്പ് നേടി. സീനിയര്‍ ബോയ്‌സ് വിഭാഗത്തില്‍ വാളകം മാര്‍സ്റ്റീഫന്‍സ് ഹയര്‍സെക്കന്ററി സ്‌കൂളും ഗേള്‍സ് വിഭാഗത്തില്‍ ആരക്കുഴ സെന്റ്. ജോസഫ്‌സ് ഹൈസ്‌കൂളും ഗ്രൂപ്പ് ചാംപ്യന്‍ഷിപ്പ് നേടി. സമാപന സമ്മേളനവും സമ്മാന വിതരണവും നഗരസഭാ വൈസ് ചെയര്‍മാന്‍ പി കെ ബാബുരാജ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രമീള ഗിരീഷ് കുമാര്‍ അധ്യക്ഷതവഹിച്ചു. എഇഒ വി ജി ഉണ്ണികൃഷ്ണന്‍, സജീവ് ജോസഫ്, പി എന്‍ വിജി സംസാരിച്ചു.
Next Story

RELATED STORIES

Share it