kannur local

ഉത്തര മേഖലാ സ്‌കൂള്‍ ഗെയിംസ്; കണ്ണൂര്‍ മുന്നില്‍



കണ്ണൂര്‍:ഉത്തരമേഖലാ സ്‌കൂള്‍ ഗെയിംസിന്റെ ആദ്യദിവസം 17 ഇനങ്ങളുടെ മല്‍സരങ്ങള്‍ പൂര്‍ത്തിയാപ്പോള്‍ അഞ്ച് ഇനങ്ങളില്‍ ഒന്നാംസ്ഥാനം നേടി കണ്ണൂര്‍ ജില്ലയാണ് മുന്നില്‍. പാലക്കാടാണ് തൊട്ടുപിന്നില്‍. ജൂനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ ക്രിക്കറ്റില്‍ കണ്ണൂര്‍ ഒന്നും തൃശൂര്‍ രണ്ടും പാലക്കാട് മൂന്നും സ്ഥാനം നേടി. കബഡിയില്‍ കാസര്‍കോടിനാണ്് ഒന്നാംസ്ഥാനം. മലപ്പുറം രണ്ടും പാലക്കാട് മൂന്നും സ്ഥാനം നേടി. ജൂനിയര്‍ പെണ്‍കുട്ടികളുടെ കബഡിയില്‍ പാലക്കാടിനാണ് ഒന്നാംസ്ഥാനം. കാസര്‍കോട് രണ്ടും തൃശൂര്‍ മൂന്നും സ്ഥാനമാണ്. ഖോ-ഖോ ജൂനിയര്‍ ആണ്‍കുട്ടികളുടെ മല്‍സരത്തില്‍ പാലക്കാട് ഒന്നും യഥാക്രമം മലപ്പുറവും കോഴിക്കോടും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ബാഡ്മിന്റണ്‍ ജൂനിയര്‍ പെണ്‍കുട്ടികളില്‍ പാലക്കാട്, തൃശൂര്‍, മലപ്പുറം ജില്ലകള്‍ യഥാക്രമം ഒന്ന്, രണ്ട് മൂന്നു സ്ഥാനങ്ങള്‍ കരസ്ഥമാക്കി. പെണ്‍കുട്ടികളുടെ ടെന്നീസിലും പാലക്കാടാണ് ജേതാക്കള്‍. കാസര്‍കോട് രണ്ടും കോഴിക്കോട് മൂന്നും സ്ഥാനങ്ങള്‍ നേടി. ടെന്നീസ് ആണ്‍കുട്ടികളുടെ മല്‍സരത്തില്‍ കോഴിക്കോടിനാണ് ഒന്നാംസ്ഥാനം. തൃശൂര്‍ രണ്ടും പാലക്കാട് മൂന്നുംസ്ഥാനങ്ങള്‍ നേടി. സീനിയര്‍ ആണ്‍കുട്ടികളുടെ ചെസ് മല്‍സരത്തില്‍ പാലക്കാട് ഒന്നും കാസര്‍കോട് രണ്ടും കണ്ണൂര്‍ മൂന്നും സ്ഥാനങ്ങള്‍ നേടിയപ്പോള്‍ ജൂനിയര്‍ ആണ്‍കുട്ടികളുടെ മല്‍സരത്തില്‍ കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട് എന്നിവ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ യഥാക്രമം നേടി. സീനിയര്‍ പെണ്‍കുട്ടികളുടെ ചെസ്സില്‍ കണ്ണൂരിനാണ് ഒന്നുംരണ്ടും സ്ഥാനങ്ങള്‍ മൂന്നാം സ്ഥാനം പാലക്കാട് ജൂനിയര്‍ പെണ്‍കുട്ടികളുടെ കോഴിക്കോടിനാണ് ഒന്നാംസ്ഥാനം. വോളിബോള്‍ ജൂനിയര്‍ പെണ്‍കുട്ടികളുടെ മല്‍സരത്തില്‍ കണ്ണൂരിനാണ് ഒന്നാംസ്ഥാനം. ആണ്‍കുട്ടികളുടെ വോളിബോളില്‍ തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവയും ജൂനിയര്‍ പെണ്‍കുട്ടികളുടെ മല്‍സരത്തില്‍ കണ്ണൂര്‍, വയനാട്, കോഴിക്കോട് എന്നിവയും യഥാക്രമം ഒന്ന്, രണ്ട്, മൂന്നു സ്ഥാനങ്ങള്‍ നേടി. ബസ്‌കറ്റ് ബോള്‍ ജൂനിയര്‍ ബോയ്‌സില്‍ തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവയും പെണ്‍കുട്ടികളില്‍ തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവയും യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ഏഴു ജില്ലകളിലെ സ്‌കൂളുകളില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട 4000ത്തിലേറെ വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന മേള മൂന്നു ദിവസങ്ങളിലായാണു നടക്കുന്നത്.ജവഹര്‍ സ്‌റ്റേഡിയത്തില്‍ പി കെ ശ്രീമതി എം പി ഉദ്ഘാടനം ചെയ്തു. സ്‌പോര്‍ട്‌സ് ആന്റ് ഫിസിക്കല്‍ എജ്യുക്കേഷന്‍ ജോയിന്റ് ഡയറക്ടര്‍ ഡോ. ചാക്കോ ജോസഫ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ പി ജയപാലന്‍, കോര്‍പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷാഹിന മൊയ്തീന്‍, കൗണ്‍സിലര്‍ അഡ്വ. ലിഷാ ദീപക്, ഡയറ്റ് പ്രിന്‍സിപ്പല്‍ കെ പ്രഭാകരന്‍,  എഡിവിഎച്ച്എസ്ഇ എം ഉബൈദുല്ല, കണ്ണൂര്‍ വിദ്യാഭ്യാസ ഉപഡയറക്്ടര്‍ യു കരുണാകരന്‍ സംസാരിച്ചു. കണ്ണൂര്‍ പോലിസ് മൈതാനി, ജവഹര്‍ സ്‌റ്റേഡിയം എന്നിവിടങ്ങളിലാണ് മല്‍സരം. 17 വയസ്സിന് താഴെയുള്ളവര്‍ക്കും അതിനു മുകളിലുള്ളവര്‍ക്കും വെവ്വേറെയാണ് മല്‍സരം. ഇതില്‍ നിന്നാണ് സംസ്ഥാനതല മല്‍സരത്തില്‍ പങ്കെടുക്കുവാനുള്ളവരെ തിരഞ്ഞെടുക്കുക. ഹോക്കി, കബഡി, ഖൊഖോ, ഹാന്‍ഡ്‌ബോള്‍ എന്നീ മത്സരങ്ങള്‍ സ്‌റ്റേഡിയത്തിലും ഫുട്‌ബോള്‍ മല്‍സരം പോലിസ് മൈതാനിയിലും ഷട്ടില്‍ ടൂര്‍ണമെന്റ് മുണ്ടയാട് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലുമാണ് നടക്കുന്നത്.
Next Story

RELATED STORIES

Share it