World

ഉത്തര കൊറിയ മൂന്ന് ഉന്നത സൈനിക ഉദ്യോഗസ്ഥരെ മാറ്റി

സോള്‍: യുഎസുമായുള്ള ചര്‍ച്ചയ്ക്കു മുന്നോടിയായി ഉത്തര കൊറിയ മൂന്ന് ഉന്നത സൈനിക ഉദ്യോഗസ്ഥരെ മാറ്റിയതായി യുഎസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പ്രതിരോധ സഹമന്ത്രി നു ക്വാങ്് ചോളിനെ മാറ്റി പാക്് യോങ് സികിനെ നിയമിച്ചു. ചീഫ് ഓഫ് ജനറല്‍ സ്റ്റാഫായി റി മ്യോങ് സുവിനെ മാറ്റി റി യോങ് ഗില്ലിനെയും നിയമിച്ചു. സൈന്യത്തിന്റെ അധികാര കേന്ദ്രമായ ജനറല്‍ പൊളിറ്റിക്കല്‍ ബ്യൂറോയുടെ (ജിപിബി) ഡയറക്ടറായി കിം സു ഗില്‍ നിയമിതനായി. കിം ജോങ് ഗാക്കിനെ മാറ്റിയാണ് ഗില്ലിന്റെ നിയമനം.
മാറ്റത്തിന്റെ ഉദ്ദേശ്യം വ്യക്തമല്ലെങ്കിലും സൈന്യത്തിനുമേല്‍ നിയന്ത്രണം ശക്തമാക്കാനാണ് കിമ്മിന്റെ നീക്കം. ഉത്തര കൊറിയയുടെ ഭരണത്തിലും നയരൂപീകരണത്തിലും സൈന്യത്തിനു ശക്തമായ സ്വാധീനമാണുള്ളത്്. ഉച്ചകോടിയുമായി ബന്ധപ്പെട്ട് ദക്ഷിണ കൊറിയന്‍ വിദേശകാര്യ മന്ത്രി കാങ് ക്യാങ് ഹോ യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയുമായി ടെലിഫോണ്‍ സംഭാഷണം നടത്തി. സംഭാഷണം 15 മിനിറ്റ് നീണ്ടു. മേഖലയെ പൂര്‍ണമായും ആണവ നിരായുധീകരിക്കാനും സമാധാന ധാരണയിലെത്താനുമുള്ള മാര്‍ഗങ്ങള്‍ ആരായാന്‍ ഇരുവരും ധാരണയായി. രാജ്യത്തെ സാമ്പത്തിക പുരോഗതിയിലേക്ക് നയിക്കാനും മറ്റ് രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താനും കിംജോങ് ഉന്നിന്റെ നീക്കം സഹായിക്കുമെന്ന്്് നിരീക്ഷകര്‍ വിലയിരുത്തുന്നു. ജൂണ്‍ 12ന് സിംഗപ്പൂരിലാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നും തമ്മിലുള്ള കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്.















Next Story

RELATED STORIES

Share it