Flash News

ഉത്തര കൊറിയക്കു മേല്‍ സമ്മര്‍ദം ശക്തമാക്കാന്‍ ചൈനയോട് യുഎസ്



വാഷിങ്ടണ്‍: ഉത്തര കൊറിയക്കു മേല്‍ കൂടുതല്‍ സാമ്പത്തിക, നയതന്ത്ര സമ്മര്‍ദം ചെലുത്താന്‍ ചൈന തയ്യാറാവണമെന്ന് യുഎസ്. വാഷിങ്ടണില്‍ ബുധനാഴ്ച നടന്ന ഉന്നതതല നയതന്ത്ര കൂടിക്കാഴ്ചയിലായിരുന്നു യുഎസിന്റെ ആവശ്യം. നേരത്തേ ഉത്തര കൊറിയയുടെ ഭീഷണി നേരിടാനുള്ള തന്റെ ഭരണകൂടത്തിന്റെ തന്ത്രങ്ങള്‍ പരാജയപ്പെടുത്താന്‍ ചൈന പ്യോങ്‌യാങുമായി ശ്രമങ്ങള്‍ നടത്തുന്നെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രസ്താവന നടത്തിയിരുന്നു. ഇതിനു പിറകെയാണ് ഉത്തര കൊറിയക്കു മേല്‍ കൂടുതല്‍ സമ്മര്‍ദം ചെലുത്താന്‍ നടപടിയെടുക്കാന്‍ ചൈനയോട് യുഎസ് ആവശ്യപ്പെട്ടിരിക്കുന്നത്. അടുത്തിടെ ദേശദ്രോഹക്കുറ്റം ചുമത്തി ഉത്തര കൊറിയ ജയിലിലടച്ച അമേരിക്കന്‍ വിദ്യാര്‍ഥി ജയില്‍മോചിതനായശേഷം മരണമടഞ്ഞ സംഭവവും ട്രംപിന്റെ നീക്കത്തിന് ആക്കംകൂട്ടിയതായാണു വിലയിരുത്തല്‍. ഉത്തര കൊറിയക്കു മേല്‍ കൂടുതല്‍ സാമ്പത്തിക, നയതന്ത്ര സമ്മര്‍ദം ചെലുത്തുന്നതിനുള്ള നയതന്ത്ര ഉത്തരവാദിത്തം ചൈനയ്ക്കുണ്ടെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ പറഞ്ഞു. ചൈനീസ് പ്രതിരോധ സെക്രട്ടറി ജിം മാട്ടിസുമായി ചേര്‍ന്ന് നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലായിരുന്നു ടില്ലേഴ്‌സന്റെ പ്രതികരണം. വിനാശകാരിയായ അണ്വായുധ മിസൈല്‍ വികസിപ്പിക്കുന്ന ഉത്തര കൊറിയയില്‍ നിന്നു നമ്മെയും സഖ്യകക്ഷികളെയും പ്രതിരോധിക്കാന്‍ ആവശ്യമായ നടപടി കൈക്കൊള്ളുകയെന്നത് ചൈനയുടെ ഉത്തരവാദിത്തമാണെന്നായിരുന്നു ജിം മാട്ടിസിന്റെ പ്രതികരണം.
Next Story

RELATED STORIES

Share it