Flash News

ഉത്തരേന്ത്യയില്‍ ഇടിമിന്നലും കൊടുങ്കാറ്റും; 54 മരണം

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശും ബിഹാറും അടക്കമുള്ള സംസ്ഥാനങ്ങളില്‍ ഇടിമിന്നലിലും ശക്തമായ കൊടുങ്കാറ്റിലും 50ലേറെ പേര്‍ മരിച്ചു. ബിഹാര്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളെയാണ് കാലവര്‍ഷക്കെടുതി വ്യാപകമായി ബാധിച്ചത്. 24 മണിക്കൂറിനിടെ 54 പേര്‍ കൊല്ലപ്പെട്ടതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ബിഹാറില്‍ 19ഉം ഉത്തര്‍പ്രദേശില്‍ 17ഉം ജാര്‍ഖണ്ഡില്‍ 12ഉം പേരാണ് മരിച്ചത്. മധ്യപ്രദേശില്‍ നാലു പേരും പശ്ചിമ ബംഗാളില്‍ രണ്ടു പേരും മരിച്ചു. ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ മാത്രം 6 പേര്‍ മരിച്ചു. ജാര്‍ഖണ്ഡില്‍ തിങ്കളാഴ്ച രാത്രിയാണ് 12 പേര്‍ മരിച്ചത്. 28 പേര്‍ക്ക് പരിക്കേറ്റു.
വടക്കന്‍ സംസ്ഥാനങ്ങളില്‍ പൊടിക്കാറ്റിനു സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു. ഈ വര്‍ഷം കൊടുങ്കാറ്റും ഇടിമിന്നലും വര്‍ധിച്ചതായി കാലാവസ്ഥാ വകുപ്പിലെ ശാസ്ത്രജ്ഞര്‍ പറഞ്ഞു. രാജ്യത്തെ വടക്ക്, പടിഞ്ഞാറ് മേഖലകളെയാണ് ഇവ സാരമായി ബാധിച്ചത്. ഇവയില്‍ ആകെ 286 പേരാണ് മരിച്ചത്.
Next Story

RELATED STORIES

Share it