Alappuzha local

ഉത്തരക്കടലാസുകള്‍ കൈമാറിയില്ല; ഡിഗ്രി വിദ്യാര്‍ഥികള്‍ നെട്ടോട്ടത്തില്‍

ചേര്‍ത്തല: ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയത്തിനു സര്‍വ്വകലാശാലക്കു കൈമാറത്തതിനാല്‍  ഡിഗ്രി പരീക്ഷയെഴുതിയ വിദ്യാര്‍ഥികള്‍ നെട്ടോട്ടത്തില്‍. കേരള സര്‍വ്വകലാശാലക്ക് കീഴിലുള്ള ചേര്‍ത്തല എന്‍എസ്എസ് കോളജിലെ വിദ്യാര്‍ത്ഥികളാണ്  പ്രതിസന്ധിയിലായിട്ടുള്ളത്. തുടര്‍ന്ന്   ഇക്കാര്യം ചൂണ്ടിക്കാട്ടി വിവിധ വിദ്യാര്‍ഥി സംഘടനകള്‍ സര്‍വ്വകലാശാലക്കു പരാതി നല്‍കി.
ഒരുവര്‍ഷം മുമ്പ് നടന്ന ബി.എസ്.സി ബോട്ടണി നാലാം സെമസ്റ്റര്‍ പരീക്ഷയിലെ മൂന്നു വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകളാണ്  കോളജില്‍ കെട്ടിവച്ചത്. ഹാജര്‍ കുറവായതിനാല്‍ വൈകി കിട്ടിയ ഹാള്‍ടിക്കറ്റ് വിദ്യാര്‍ഥികള്‍ സമര്‍പ്പിക്കാത്തതാണ് ഉത്തരപേപ്പര്‍ അയക്കാത്തിനു കാരണമായി കോളേജ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. തുടര്‍ന്ന് നാലാം സെമസ്റ്റര്‍ പരീക്ഷാഫലം വന്നപ്പോഴാണ് വിദ്യാര്‍ഥികള്‍ കാര്യം മറിയുന്നത്.  തുടര്‍ന്നു നടന്ന അന്വേഷണത്തിലാണ് ചോദ്യപേപ്പറുകള്‍ സര്‍വ്വകലാശാലയിലേക്ക് അയച്ചിട്ടില്ലെന്നു കണ്ടെത്തിയത്.ഹാള്‍ടിക്കറ്റ് അനുവദിച്ച് പരീക്ഷക്കു യോഗ്യരായവരുടെ ഉത്തരകടലാസുകള്‍ മൂല്യനിര്‍ണയത്തിനു നല്‍കാത്തത് ഗുരുതരമായ വീഴ്തയാണെന്നാണു വിമര്‍ശനം. ഇക്കാര്യം ചൂണ്ടികാട്ടി വിവിധ വിദ്യാര്‍ഥി സംഘടനകള്‍ സര്‍വ്വകലാശാലക്കു പരാതി നല്‍കിയിട്ടുണ്ട്. ഓരോ പരീക്ഷക്കു ശേഷവും ഒരു ദിവസത്തിനുള്ളില്‍ ഉത്തരക്കടലാസുകള്‍ സീല്‍ ചെയ്ത് സര്‍വ്വകലാശാലയിലെത്തിക്കേണ്ടതാണ്. ഈ നീയമമുളളപ്പോഴാണ് ഒരു വര്‍ഷത്തോളമായി ഉത്തരക്കടലാസുകള്‍ കോളേജില്‍ തന്നെ ഇരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ പരാതിയുമായി സമീപിച്ചപ്പോഴാണ് ഉത്തരക്കടലാസുകള്‍ അവിടെ ഇരിക്കുന്ന വിവരം കോളേജ് അധികൃതര്‍ അറിയിച്ചത്.
മാര്‍ച്ചില്‍ മൂല്യനിര്‍ണ്ണയ ക്യാംപ് നടത്തിയാണ് സര്‍വ്വകലാശാല നാലാം സെമസ്റ്റര്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചത്.  ഇപ്പോള്‍ ആറാം സെമസ്റ്റര്‍ പരീക്ഷ എഴുതുന്ന ഈ വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് സഹായകമാകുന്നതിനു വേണ്ടിയാണ് യുദ്ധകാലാടിസ്ഥാനത്തില്‍ പരീക്ഷാ ഫലങ്ങള്‍ പ്രസിദ്ധീകരിച്ചത്. മൂല്യനിര്‍ണയം നടത്താത്ത സാഹചര്യത്തില്‍ ഇവരുടെ ഒരു വര്‍ഷം നഷ്ടമാകുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.
ഹാജര്‍ കുറവായതിനാല്‍ ഹാള്‍ടിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്നും എത്താന്‍ വൈകിയിട്ടും വിദ്യാര്‍ഥികളെ പരീക്ഷയെഴുതാന്‍ അനുവദിച്ചിരുന്നു. ഹാള്‍ടിക്കറ്റ് ലഭിച്ചമുറക്ക് അവര്‍ സമര്‍പ്പിക്കാത്തതിനാലാണ് ഉത്തരകടലാസുകള്‍ അയക്കാതിരുന്നതെന്നാണ് കോളജ് അധികൃതരുടെ വാദം.
Next Story

RELATED STORIES

Share it