Flash News

ഉടന്‍ ഒത്തുതീര്‍പ്പാക്കണം : പ്രതിപക്ഷ നേതാവ്



തിരുവനന്തപുരം: റേഷന്‍ വ്യാപാരികള്‍ ആരംഭിച്ച സമരത്തിന് ഉടന്‍ ഒത്തുതീര്‍പ്പുണ്ടാക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഭക്ഷ്യമന്ത്രി പി തിലോത്തമനോട് ആവശ്യപ്പെട്ടു. പടയൊരുക്കം ജാഥയ്ക്കിടെ ഭക്ഷ്യമന്ത്രിയെ ടെലിഫോണില്‍ വിളിച്ചാണ് സമരം നടത്തുന്ന റേഷന്‍ വ്യാപാരികളുമായി ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കണമെന്നു രമേശ് ചെന്നിത്തല ആവശ്യപ്പെട്ടത്. റേഷന്‍ വ്യാപാരികളുടേത് ന്യായമായ ആവശ്യമാണ്. റേഷന്‍ വ്യാപാരികള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാലിക്കണമെന്നേ അവര്‍ ആവശ്യപ്പെടുന്നുള്ളൂ. പ്രതികാരനടപടികളെടുത്ത് പ്രശ്‌നം വഷളാക്കരുതെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it