Flash News

ഈജിപ്തിന് ഇന്ന് ഉറുഗ്വേ പരീക്ഷ; സലാഹ് കളിക്കുന്ന കാര്യം സംശയം

ഈജിപ്തിന് ഇന്ന് ഉറുഗ്വേ പരീക്ഷ; സലാഹ് കളിക്കുന്ന കാര്യം സംശയം
X


മോസ്‌കോ: ഇന്നത്തെ ആദ്യ മല്‍സരത്തില്‍ ഈജിപ്തും ഉറുഗ്വേയും സെന്റ്പീറ്റേഴ്‌സ്ബര്‍ഗില്‍ പോരടിക്കും. സൂപ്പര്‍ താരങ്ങളായ ലൂയിസ് സുവാരസും എഡിന്‍സന്‍ കവാനിയും ഉറുഗ്വേയുടെ വിജയ പ്രതീക്ഷയ്ക്ക് ആക്കം കൂട്ടുമ്പോള്‍ മുഹമ്മദ് സലാഹിന്റെ കളിമികവിലാണ് ഈജിപ്തിന്റെ പ്രതീക്ഷ. എന്നാല്‍ മുഹമ്മദ് സലാഹിന്റെ തോളെല്ലിനേറ്റ പരിക്ക് കാണികളുടെ ആവേശത്തിന് വിള്ളല്‍ വീഴ്ത്തുന്നു. സലാഹ് കളത്തിലിറങ്ങുമോ എന്ന കാര്യം ഈജിപ്ത് ടീം അധികൃതര്‍ പുറത്തു വിട്ടിട്ടില്ല. താരത്തെ ഈ മല്‍സരത്തിലിറക്കണമോ വേണ്ടയോ എന്ന സംശയത്തിന് മുള്‍മുനയിലാണ് ടീം അധികൃതര്‍. കാരണം താരത്തിന്റെ ചിറകിലേറി പ്ലേഓഫ് സാധ്യത സ്വപ്‌നം കണ്ടതാണവര്‍. പിന്നീട് അപ്രതീക്ഷിതമായാണ് ചാംപ്യന്‍സ് ലീഗ് ഫൈനലി നിടെ താരത്തിന് പരിക്കേറ്റത്. യോഗ്യതാ മല്‍സരത്തില്‍ ആറ് കളികളില്‍ നിന്ന് അഞ്ച് ഗോളുകള്‍ നേടിയാണ് സലാഹ് 28 വര്‍ഷങ്ങള്‍ക്ക് ശേഷം  ഈജിപ്തിന് യോഗ്യത നേടിക്കൊടുത്തത്.
ഈയിടെ അദ്ദേഹമില്ലാതെ കളിച്ച ആറ് സൗഹൃദ മല്‍സരങ്ങളില്‍ ഒരു ജയവും നേടാന്‍ ഫറവോ നാട്ടുകാര്‍ക്ക് കഴിഞ്ഞിട്ടില്ല. മൂന്ന് വീതം തോല്‍വികളും സമനിലകളുമായിരുന്നു ഫലം.എന്നാല്‍ ലാറ്റിന്‍ അമേരിക്കയില്‍ നിന്ന് രണ്ടാം സ്ഥാനക്കാരായി ലോകകപ്പിനെത്തിയ പ്രഥമ ലോകകപ്പ് ചാംപ്യന്‍മായ ഉറുഗ്വേ ഈവര്‍ഷം കളിച്ച മൂന്ന് മല്‍സരങ്ങളിലും വെന്നിക്കൊടി നാട്ടിയാണ് ആദ്യത്തെ അങ്കക്കളിക്ക് ഒരുങ്ങിയത്.  സുവാരസും കവാനിയും മുന്നേറ്റ നിരയില്‍ നിന്ന് കളിമികവ് തീര്‍ക്കുമ്പോള്‍ ടീമിന്റെ പ്രതിരോധവും സുശക്തമാണ്.  മുമ്പ് ഒരു തവണ മാത്രമാണ് ഇരുടീമും മുഖാമുഖം പോരടിച്ചത്. 2006ല്‍ നടന്ന ആ മല്‍സരത്തില്‍ 2-0ന്റെ ജയം ഉറുഗ്വേയ്‌ക്കൊപ്പം നിന്നു. ഈജിപ്തിനെക്കാള്‍ താരനിബിഡമായ ടീമാണ് ഉറുഗ്വേ. കവാനി- സുവാരസ് കൂട്ടുകെട്ടിനെ പൊളിക്കാന്‍ കെല്‍പ്പുള്ള പ്രതിരോധനിരയൊന്നും ഈജിപ്തിനില്ല. എന്നാല്‍ വെസ്റ്റ് ബ്രോം ഡിഫന്‍ഡര്‍ അഹ്മദ് ഹെഗാസി ഫോം കണ്ടെത്തിയാന്‍ ഉറുഗ്വേ താരങ്ങള്‍ പാടുപെടും.
മല്‍സരം വൈകീട്ട് 5.30 മുതല്‍ സോണി ഇഎസ്പിന്‍, സോണി ടെന് 2 ചാനലില്‍
Next Story

RELATED STORIES

Share it