ഇ-മൈഗ്രേറ്റ് : പരമാധികാരം ലംഘിക്കുന്നതായി യുഎഇ
BY fousiya sidheek29 May 2017 2:38 AM GMT
fousiya sidheek29 May 2017 2:38 AM GMT
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ ഇ-മൈഗ്രേറ്റ് പദ്ധതിക്കെതിരേ യുഎഇ. രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ് ഇന്ത്യയുടെ ഇ-മൈഗ്രേറ്റ് പദ്ധതിയെന്ന് ഇന്ത്യയിലെ യുഎഇ അംബാസഡര്‍ ഡോ. അഹ്മദ് അല്‍ ബന്ന വ്യക്തമാക്കി. തൊഴിലിടങ്ങളില്‍ ഇന്ത്യന്‍ തൊഴിലാളികള്‍ നേരിടുന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് പരാതികള്‍ ഉയര്‍ന്നപ്പോഴാണ് വിദേശകാര്യമന്ത്രാലയത്തിന്റെ പ്രവാസികാര്യ വകുപ്പ് 2015ല്‍ ഡാറ്റാബേസ് അടിസ്ഥാനത്തിലുള്ള ഇ-മൈഗ്രേറ്റ് പദ്ധതി ആരംഭിക്കുന്നത്. കുടിയേറ്റക്കാരുടെയും വിദേശത്ത് ജോലി ചെയ്യുന്നവരുടെയും വിദേശ തൊഴിലാളികളുടെയും കമ്പനികളുടെയും റിക്രൂട്ട്മെന്റ് ഏജന്‍സികളുടെയും വിവരങ്ങള്‍ ഇ-മൈഗ്രേറ്റ് പദ്ധതി പ്രകാരം ശേഖരിച്ചുവരുകയായിരുന്നു. ഇത് രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള ലംഘനമാണെന്നാണ് യുഎഇ വ്യക്തമാക്കുന്നത്. ഇക്കാര്യം വിദേശകാര്യമന്ത്രാലയത്തില്‍ പ്രവാസികാര്യസെക്രട്ടറി ധ്യാനേശ്വര്‍ മുലേയെ ഈ മാസം ആദ്യം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Next Story
RELATED STORIES
കാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി...
27 April 2024 2:47 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMT