Flash News

ഇസ്‌ലാമിക് ബാങ്കിങ് നടപ്പിലാക്കാനാവില്ലെന്ന് ആര്‍ ബി ഐ

ഇസ്‌ലാമിക് ബാങ്കിങ് നടപ്പിലാക്കാനാവില്ലെന്ന് ആര്‍ ബി ഐ
X


ന്യൂഡല്‍ഹി:  ഇസ്‌ലാമിക് ബാങ്കിങ് (പലിശ രഹിത) ഇന്ത്യയില്‍ നടപ്പിലാക്കാനാവില്ലെന്ന് ആര്‍ബിഐ. പലിശ ഈടാക്കാതെയുള്ള സാമ്പത്തിക കൈമാറ്റ സമ്പ്രദായമായ ഇസ്‌ലാമിക് ബാങ്കിങ് (ശരിയ ബാങ്കിങ്) നടപ്പിലാക്കാനാവില്ലെന്ന തീരുമാനം കൈക്കൊണ്ടത് എല്ലാ പൗരന്മാരുടെയും തുല്യ അവസരം പരിഗണിച്ചാണെന്നും ആര്‍ബിഐ അറിയിച്ചു. പി ടി ഐ വാര്‍ത്താ ഏജന്‍സി പ്രതിനിധി വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച അപേക്ഷയില്‍ മറുപടി പറയുകയായിരുന്നു ആര്‍ബിഐ. വിഷയത്തില്‍ ആര്‍ബിഐയും സര്‍ക്കാരും പരിശോധന നടത്തിയതായും റിസര്‍വ് ബാങ്ക് അറിയിച്ചു.

[related]
Next Story

RELATED STORIES

Share it