ഇസ്‌ലാംവിരുദ്ധ ഗാനത്തിന്റെ ലാഭം അഭയാര്‍ഥികള്‍ക്ക്: ആമസോണ്‍

വാഷിങ്ടണ്‍: ജര്‍മനിയിലെ ഇസ്‌ലാംവിരുദ്ധ സംഘം പുറത്തിറക്കിയ ഗാനം വിറ്റുകിട്ടിയ ലാഭവിഹിതം അഭയാര്‍ഥി പുനരധിവാസ സംഘടനകള്‍ക്കു നല്‍കാന്‍ ഓണ്‍ലൈന്‍ വ്യാപാര ഭീമന്മാരായ ആമസോണ്‍ തീരുമാനിച്ചു. ജര്‍മനിയിലെ പെഗിഡ എന്ന ഇസ്‌ലാംവിരുദ്ധ ഗ്രൂപ്പിന്റെ ഗാനത്തിലൂടെ ആമസോണ്‍ വന്‍ ലാഭം കൊയ്തിരുന്നു. എന്നാല്‍, ഇസ്‌ലാംവിരുദ്ധ ഗാനത്തിന്റെ ലാഭവിഹിതം അഭയാര്‍ഥികള്‍ക്കു നല്‍കാനാണ് ആമസോണ്‍ ഉടമകള്‍ തീരുമാനിച്ചത്.
ജര്‍മന്‍ ചാന്‍സലര്‍ ആന്‍ജലാ മെര്‍ക്കല്‍ ലക്ഷക്കണക്കിനു സിറിയന്‍ അഭയാര്‍ഥികളെ സ്വീകരിച്ചിരുന്നു. എന്നാല്‍, തീവ്ര വലതുപക്ഷ സംഘമായ പെഗിഡ അതിനെതിരേ ശക്തമായ കാംപയിന്‍ നടത്തിയിരുന്നു.
വീ ആര്‍ സ്‌ട്രോങ് എന്ന പേരില്‍ അഭയാര്‍ഥി സ്വീകരണത്തിനും ഇസ്‌ലാമിനുമെതിരേ അവര്‍ ഗാനവും പുറത്തിറക്കി. ഈ ഗാനം ജര്‍മന്‍ ഹിറ്റ് ചാര്‍ട്ടുകളെ പോലും മാറ്റിമറിച്ചു വൈറലായി. എന്നാല്‍, ഗാനത്തിനെതിരേ ശക്തമായ പ്രതിഷേധവുമുയര്‍ന്നിരുന്നു.
യൂറോപ്പിന്റെ ഇസ്‌ലാംവല്‍ക്കരണത്തെ ശക്തമായി എതിര്‍ക്കുന്ന പെഗിഡ സജീവ ഗ്രൂപ്പുകളിലൊന്നാണ്.
എന്നാല്‍, ഭരണകൂടത്തിന്റെ പ്രീതി ലഭിക്കാത്തതിനാല്‍ വന്‍ സ്വീകാര്യത ലഭിക്കുന്നില്ല.
Next Story

RELATED STORIES

Share it